#കാതറിൻ_കണ്ടെടുത്ത_കാണാപ്പുറങ്ങൾ....
സ്ത്രീ ശാക്തീകരണ മുറവിളികളിലൂടെ കപടദുരാചാര പ്രവണതയെ സൃഷ്ടിച്ചു ശീലിച്ച യൂറോപ്യൻ അതിഭൗതികതയെ ന്യായീകരിക്കാൻ ചിലർ ശ്രമിക്കുന്നത്, നവമാധ്യമങ്ങളിലൂടെയുള്ള കേരളീയ വായനയിൽ ഈയിടെ സ്ഥിരപ്പെടുന്നു. "അടിച്ചമർത്തൽ" എന്ന സ്ഥിര പ്രയോഗത്തെ അടിച്ചമർത്തേണ്ട ഗതികേടിലാണ് ചരിത്ര ശ്രോതാക്കൾ. പോസ്റ്റ് കൊളോണിയൽ ഇസ്ലാമിക് ചിന്താപാപരത്തം പഠന വിധേയമാക്കുകയാണ് കാതറിൻ ബുള്ളോക്ക് എന്ന കനേഡിയൻ ചിന്തക. മുതലാളിത്ത ഉപഭോഗദൃഷ്ടിയിലാഴ്ത്താ നാണ് മുസ്ലിം സ്ത്രീകളെ അവർ പ്രേരിപ്പിക്കുന്നതെന്ന് കാതറിൻ നിരീക്ഷിക്കുന്നു. ഫാത്തിമ മെർനീസിയെ പോലെ, യൂറോപ്യൻ അജണ്ടകളെ കോർത്തിണക്കി മുസ്ലിം സ്ത്രീയെ സ്വത്വബോധരഹിതയായി അവമതിക്കുന്നവരോട് ആശയപരമായ സംഘട്ടനമാണ് കാതെറിൻ, "മുസ്ലിം പെണ്ണും മുഖപടവും" എന്ന കൃതിയിലൂടെ അക്ഷരാവിഷ്കരിക്കുന്നത്. യൂറോപ്യൻ കോളനികളിലെ മുസ്ലിം സ്ത്രീപക്ഷം മൂടുപടം ധിഷണാന്തതയുടെ പര്യായമായി ചിത്രീകരിച്ചു കടന്നുപോയവരാണെങ്കിൽ, അവരുടെ പിൻമുറക്കാരാണ് മുഖം മറക്കാനുള്ള അവകാശപോരാട്ടത്തിൽ ഇന്ന് മുൻനിരയിൽ. ഈജിപ്ത് ഉദാഹരിച്ചുള്ള സമർത്ഥനമാണ് കൃതിയിലൂടെ കാതറിൻ കാഴ്ചവെക്കുന്നത്.ഓറിയന്റലിസ്റ്റുകളും, ഫെമിനിസ്റ്റുകളും പുറം കാഴ്ചയിലെ തന്നിഷ്ട വായനയെപ്രതിയുള്ള ഇസ്ലാമിക രചനയിലായതിനാൽ, ഇസ്ലാമിക പുനർവായനക്കൊരുങ്ങുന്ന പഠിതാവിന് യഥാർത്ഥ ഇസ്ലാമികസ്ത്രൈണ സമീപനങ്ങളെ അറിയാൻ സാധിക്കുന്നില്ലെന്ന് കാതറിൻ വിലയിരുത്തുന്നു. വിവിധമേഖലകളിലുള്ള മുഖാവരണ ധാരികളായ സ്ത്രീകളോട് മുഖാമുഖം സംവദിച്ചതിന്റെ അടയാളപ്പെടുത്തലുകൾ കാതറിൻ ഗ്രന്ഥവിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.അതിനാൽ അപര വായനയിൽ കൃതി പ്രസക്തമാണ്. സ്ത്രൈണഭംഗി ആസ്വദിക്കുന്നതിന്റെ നിന്ദിത രൂപകങ്ങളാണ് പൗരസ്ത്യ തത്വചിന്തകളെന്ന് സ്ഥാപിക്കുന്നതോടൊപ്പം, കൊളോണിയൽ അധിപന്മാരുടെ പൂവാലത്വം തുടിക്കുന്ന അനുഭവ സാക്ഷ്യങ്ങളും കാതറിൻ രേഖപ്പെടുത്തുന്നു. മുസ്ലിം സ്ത്രീ മുഖം മറക്കുന്നത് പുരുഷ ലൈംഗികതയെ ഭയപ്പെടുന്നത്കൊണ്ടും, അതുപോലെ പുരുഷനെ അവഹേളിക്കാൻ വേണ്ടിയാണെന്നും ധരിക്കുന്ന ഓറിയന്റൽ വാദഗതിക്കാരും,സ്വയം ആൺകോയ്മയാൽ അടിച്ചമർത്തപ്പെടുകയാണവളെന്ന് പുറം വായനയിൽ തിരിച്ചറിവില്ലാതെ വിളമ്പുന്ന ഫെമിനിസ്റ്റുകളും സ്വയം സംശയിക്കുന്നവരാണെന്ന് കാതറിൻ തിരിച്ചറിയുന്നു.1980കളിൽ ഫെമിനിസ്റ്റുകളൊന്നടങ്കം മുണ്ഡനം ചെയ്ത് നിരത്തിലിറങ്ങിയതിന്റെ കാരണമെന്തെന്ന കാതറിന്റെ ചോദ്യം ഇസ്ലാമിക് തത്വങ്ങളുടെ പുനർവായനയ്ക്ക് ഗവേഷകരെ വിധേയമാക്കുന്നു.
മാധ്യമങ്ങളാൽ യൂറോപ്പിൽ സൃഷ്ടിക്കപ്പെട്ട മുസ്ലിം വിരുദ്ധത ലോകത്ത് പ്രമാദിത്യമായി നിലനിൽക്കുന്നത് ഖേദകരമാണ്. കച്ചവടവൽക്കരിക്കുന്ന സ്ത്രീ ഉടലുകളെ മുസ്ലിം പൈതൃകത്തിന് മാത്രമെ രക്ഷിക്കാനാവൂ എന്ന വീക്ഷണം പടിഞ്ഞാറൻ പെൺവർഗ്ഗം തിരസ്കരിക്കുന്നത് എങ്ങനെ ഉൾക്കൊള്ളാനാകും!"മുസ്ലിം പെണ്ണും മുഖപടവും" എന്ന പഠന കൃതി ഇസ്‌ലാമിക് ശാത്രമേറിയ നവഘടനയിൽ ഒരു മുതൽക്കൂട്ടാണ്. ഏറെ പ്രശംസനീയം...

Comments
Post a Comment