❓മൗലിദ് കഴിക്കുന്നതിന് ആയത് ഹദീസ് ഇവകളിൽ തെളിവുണ്ടോ
moulid and ratheeb എന്നതിനുള്ള ചിത്രം"നിശ്ചയം, അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യ വിശ്വാസികളെ , നിങ്ങളും നബിയുടെ മേൽ സ്വാലാതും സലാമും നിർവഹിക്കുക."(ഖുർആൻ)
ഇൗ ആയതിന്റെ വ്യാഖ്യാനം ആയി ഇമാം ബുഖാരി (റ) അബുൽ ആലിയതില് നിന്നു റിപ്പോർട്ട് ചെയ്യുന്നു. നബിയുടെ മേൽ അല്ലാഹു സ്വലാത്ത് നിർവഹിക്കുന്നു എന്നാൽ നബിയുടെ മാഹാത്മ്യം പറയുന്നു എന്നാണ്.(ബുഖാരി 02/707)
ഇൗ വ്യാഖ്യാനം സത്യ വിശ്വാസികളെ, നിങ്ങളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിനും നൽകണം. അല്ലാഹുവും മല്കുകളും നബിയുടെ മേൽ ഗുണ ഗണങ്ങൾ പറയുകയും വർനിക്കുകയും ചെയ്യുന്നു എന്ന് ബൈളാവി വ്യാഖ്യാനിച്ചു എന്ന് കാണാം. ഇൗ വ്യാഖ്യാനം അനുസരിച്ച് നബിയുടെ മാഹാത്മ്യം വിവരിക്കാനും അവിടുത്തെ പ്രസ്ഥാനത്തിന്റെ ഗുണത്തിന് വേണ്ടത് ചെയ്യാനും വിശ്വാസികൾ ബാധ്യസ്ഥരാണ് എന്ന് വരും.
"അങ്ങയുടെ സ്മരണ അങ്ങേക്ക് നാം ഉയർത്തിയിരിക്കുന്നു"(ഖുർആൻ). എന്ന സൂക്തം വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?