🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻 ✍🏼വിശുദ്ധ റമളാനില്‍ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിനു മാത്രം അല്ലാഹു ﷻ സമ്മാനിച്ചതാണ് തറാവീഹ് നിസ്കാരം. ഇത് 20 റക്അത്തുകളാണെന്ന് മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. നാലു മദ്ഹബുകളും ഇക്കാര്യം സമ്മതിക്കുന്നു... തറാവീഹ് നിസ്കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന് പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്കരിക്കലാണ് ഉത്തമം... 🏡 വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് നിസ്കരിക്കാന്‍ പുരുഷന്മാര്ക്ക് ഇമാമായി ഉബയ്യുബിന് കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമളാനില്‍...
ഇന്നേദീവസം മയ്യിത്ത് നിസ്കരിക്കപ്പെടല്‍ സ്വഹീഹാകുന്നവരില് നിന്ന് ഭൂമിയുടെ വിവിധഭാഗങ്ങളിലായി ആരൊക്കെ മരിച്ചിട്ടുണ്ടോ അവരുടെയെല്ലാം പേരില്‍ ഒന്നിച്ച് നിയ്യത്ത് വെച്ച് മയ്യിത്ത് നിസ്കരിക്കല്‍ അനുവദനീയമാണെന്നും മാത്രമല്ല സുന്നത്ത് തന്നെയാണെന്നും തുഹ്ഫ(3/146)യില്‍ കാണാം. മയ്യിത്ത് നിസ്കരിക്കുമ്പോള്‍ അവരെ വ്യക്തിപരമായി അറിയണമെന്നോ പേരുവിവരങ്ങള്‍ അറിയണമെന്നോ എത്ര പേരുടെ മേലിലാണ് നിസ്കരിക്കുന്നതെന്ന എണ്ണം അറിയണമെന്നോ ഇല്ല. എന്തെങ്കിലും ചെറിയ ഒരു വകതിരിക്കല്‍ ഉണ്ടായാല്‍മതി. ഇന്നേ ദിവസം മരിച്ചവര്‍ എന്ന് കരുതല്‍ അതിന് മതിയാകുന്നതാണ്. എന്നാല്‍ ഇങ്ങനെ നിസ്കരിക്കുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉള്ള മയ്യിത്തുകളുടെ പേരിലേ ഇത് ബാധകമാകൂ. ഒന്ന്: മേല്പറഞ്ഞ മയ്യിത്തുകളെ കുളിപ്പിക്കല്‍ കഴിഞ്ഞിരിക്കണം, രണ്ട്: പറയപ്പെട്ട മയ്യിത്തുകള്‍ ശഹീദല്ലാത്തവരാകണം. മൂന്ന് :മറഞ്ഞമയ്യിത്തിന്റെ മേല്‍ നിസ്കരിക്കല്‍ അനുവദനീയമാകുന്ന രീതിയിലുള്ള മറഞ്ഞമയ്യിത്താകണം(ശര്‍വാനീ-3/146). അല്ലാഹുവിന്റെ റസൂല്‍ (സ്വ) യുടേയും മറ്റു പ്രവാചകരുടെയും ഔലിയാക്കളുടെയും മേല്‍ ഇപ്പോള്‍ മയ്യിത്ത് നിസ്കാരിക്കാന് പറ്റില്ല. കാരണം ആര്ക്ക...
കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ് ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്'ത്രീപുരുഷന്മാരാണ് തൊട്ടാൽ വുളൂഅ് മുറിയാത്ത ബന്ധുക്കൾ. ഇവരെ താഴെ കുറിക്കും പ്രകാരം വിവരിക്കാം. * 1. മാതാവ്: ഒരാളെ പ്രസവിച്ചതാരോ അവരാണ് തന്റെ മാതാവ്. * 2. മാതാമഹി: ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ വഴിക്കുവരുന്ന മാതാമഹികളെല്ലാം ഇതിൽ വരും. * 3. മകൾ: തനിക്ക് നേരിട്ട് ജനിച്ചതും സ്'ത്രീ-പുരുഷ ഭേദമില്ലാതെ തന്റെ മക്കൾക്ക് പിറന്നതുമായ എല്ലാ പുത്രിമാരും ഇതിൽ വരും. * 4. സഹോദരി: തന്റെ മാതാപിതാക്കൾക്കോ അവരിലൊരാൾക്കോ ജനിച്ച എല്ലാ പുത്രിമാരും സഹോദരി തന്നെ. * 5. സഹോദരന്റെയോ സഹോദരിയുടെയോ പുത്രി: മാതാപിതാക്കളൊത്ത സഹോദര-സഹോദരിമാരുടെയും രണ്ടാലൊരാൾ വഴിക്കുള്ള സഹോദര-സഹോദരിമാരുടെയും പുത്രിമാർ നിഷിദ്ധം തന്നെ. * 6. പിതൃസഹോദരി: പിതാവിന്റെയും പിതാമഹന്റെയും സഹോദരിമാർ ഇതിൽപെടും. * 7. മാതൃസഹോദരി: മാതാവിന്റെയും മാതാമഹിയുടെയും സഹോദരിമാരുൾപെടും. ഇവരാണ് കുടുംബ ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ. മേൽപ്രകാരം മുലകുടി ബന്ധത്തിലൂടെയും ബന്ധുക്കളുണ്ടാകും. മാതാവ്...
Comments
Post a Comment