ചോ : ഒരു ഭാര്യക്ക് ഭർത്താവിന്റെ പൊരുത്തം കൂടിയേ തീരൂ എന്നല്ലേ. അപ്പോൾ ഒരു ഭർത്താവിന് ഭാര്യയുടെ പൊരുത്തം ആവശ്യമില്ലേ. ഒരു ഭാര്യക്ക് ഭർത്താവിനോട് ഹറാമായ കാര്യങ്ങൾ ചെയ്യുന്നതിനെ വിലക്കാനോ അങ്ങനെ ചെയ്താൽ പൊരുത്തമില്ലെന്ന് പറയാനോ പറ്റുമോ..?
ഉ : ഭാര്യ ഭർത്താവിനെ അനുസരിക്കൽ അവളുടെ പരലോക വിജയത്തിന്റെ കാരണങ്ങളിലൊന്നാണ് എന്ന് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്...
(തിർമ്മിദി, ഇബ്നു ഹിബ്ബാൻ)
എന്നാൽ, നല്ല കാര്യങ്ങളിൽ മാത്രമേ ആരെയും അനുസരിക്കാൻ പാടുള്ളൂവെന്നും അല്ലാഹുﷻവിനെ ധിക്കരിക്കുന്ന വിഷയത്തിൽ (ഭർത്താവെന്നല്ല) ഒരു സൃഷ്ടിയേയും അനുസരിക്കാൻ പാടില്ലായെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്...
(ബുഖാരി, മുസ്ലിം, അഹ്മദ്)
അതിനാൽ, ഭർത്താവ് ഹറാമായ കാര്യം പറയുകയോ ചെയ്യുകയോ ചെയ്താൽ അതിൽ നിന്ന് കഴിയുന്ന രീതിയിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഒരു നിലക്കും അതിന് കഴിയാത്ത് സാഹചര്യമാണെങ്കിൽ ആ പ്രവർത്തിയെ മനസ്സു കൊണ്ട് വെറുക്കുകയെങ്കിലും വേണമെന്നും അതാണ് ശക്തിയില്ലാത്ത ഈമാനെന്നും നബി ﷺ അരുൾ ചെയ്തിട്ടുണ്ട്...
(സ്വഹീഹ് മുസ്ലിം)
അല്ലാതെ അതിന് കൂട്ട് നിൽക്കുകയോ അക്കാര്യത്തിൽ അയാളെ രഹസ്യമായോ പരസ്യമായോ അനുസരിക്കുകയോ ചെയ്യരുത്. കാരണം ഇത്തരം ദുർവൃത്തികളിൽ ഭർത്താവിന്റെ പൊരുത്തം നേരാൻ ശ്രമിച്ചാൽ അല്ലാഹുﷻവിന്റെ പൊരുത്തം നഷ്ടപ്പെടും തീർച്ച. അല്ലാഹു തആലാ പറയുന്നു: “നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമായിട്ട് ഉയിത്തെഴുന്നേപ്പിക്കപ്പെട്ടവരാ ണ് നിങ്ങൾ”
(സൂറത്തു ആലു ഇംറാൻ)

Comments
Post a Comment