ഇവിടെ വിദേശത്തു മിക്ക റൂമുകളിലും യൂറൊപ്യന് കക്കൂസ് ആണല്ലൊ പതിവ് എല്ലാ (വൃത്തി ഉള്ളവരും ഇല്ലതവരും) കൂടിക്കലര്ന്നു താമസിക്കുന്ന ഇത്തരം റൂമുകളില് ഇരുന്നു മൂത്രമൊഴിക്കുമ്പോൾ  നജസിനെ ഭയക്കുന്നു ഇങ്ങനെ വിസർജിക്കുന്നതിൽ വല്ല പ്രശ്നമുണ്ടോ..?


▶വീട്ടിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും, ഹോട്ടലുകളിലും എല്ലാം തന്നെ യൂറോപ്യന്‍ ക്ലോസറ്റുകളുടെ ആധിപത്യമാണ്.
ഇടത് കാലിന്മേൽ ഊന്നി വലത് കാൽ അല്പം നാട്ടിവെക്കുന്ന രൂപത്തിലാണ് വിസർജ്ജനത്തിരിക്കേണ്ടത്.
അതാണ് സുന്നത്ത്. ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ശോചനം എളുപ്പം നടക്കുന്നു എന്നതാണ് ശാസ്ത്രീയ വശം. യൂറോപ്യന്‍ ക്ലോസറ്റിൽ ആ സുന്നത്ത് നഷ്ട്ടപെടുന്നു.
യൂറോപ്യന്‍ ക്ലോസറ്റിൽ മലമുത്ര വിസർജ്ജനത്തിനിരിക്കുമ്പോൾ നജസ് തിരിച്ച് ശരീരത്തിലേക്ക് തെറിക്കാൻ ഇടവരുന്നു. പിന്നീട് കഴുകി വൃത്തിയാക്കുന്നുണ്ടെങ്കിലും നജസ് ശരീരത്തിലേക്ക് തെറിക്കാൻ അവസരം സൃഷ്ട്ടിക്കുന്നതിലൂടെ കബർ ശിക്ഷ ഏറ്റുവാങ്ങാൻ കാരണമാകുന്നു.
ചർമ്മ-ലൈംഗിക രോഗാണുക്കൾ പരസ്പരം കൈമാറുന്നതിനുള്ള ഒരു ട്രാൻസ്പോർട്ടായി യൂറോപ്യന്‍ ക്ലോസറ്റ് വർത്തിക്കുന്നു.
പൊതുസ്ഥലങ്ങളിൽ യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ഇരുന്നു പോകുന്ന പലരും അവരുടെ പക്കലുള്ള ത്വക്ക്-രോഗങ്ങളും മറ്റും അവിടെ നിക്ഷേപിക്കുന്നു. പിന്നീട് വന്നിരിക്കുന്നവര്‍ അതെല്ലാം ഏറ്റു വാങ്ങുകയും സ്വന്തം വീട്ടില്‍ കൊണ്ടുപോയി അവിടുള്ളവര്‍ക്കും കൊടുക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും പറയാന്‍ പറ്റാത്തിടത്ത് ഉണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ ഇങ്ങിനെ തന്നെയാണ് ഉണ്ടാകുന്നതും.

കുളിക്കുമ്പോൾ  പൂർണ  നഗ്നതയോടെ  കുളിക്കാൻ  പറ്റുമോ?

 
▶ഒറ്റക്കാണെങ്കിലും നഗ്നത മറക്കണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. എന്നാല്‍ കുളി, വിസര്‍ജ്ജനം പോലുള്ള ആവശ്യങ്ങള്‍ക്ക് നഗ്നനാവുന്നത് തെറ്റല്ല. അത്തരം അവശ്യ സന്ദര്‍ഭങ്ങളില്‍ വസ്ത്രമൊന്നും തന്നെ ഇല്ലാതിരിക്കുന്നതിനും പ്രശ്‌നമില്ല.

കര്‍മശാസ്ത്ര വിജ്ഞാന കോശത്തില്‍ വിവരിക്കുന്നു (الموسوعة الفقهية) : ജനങ്ങളില്‍ നിന്ന് നഗ്നത മറക്കല്‍ നിര്‍ബന്ധമായതു പോലെ ഒരാള്‍ ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കലും നിര്‍ബന്ധമാണ്. അതായത് ആളുകളൊന്നും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണെങ്കിലും അത് മറക്കണമെന്ന് ചുരുക്കം. ഹനഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഇതാണ്. ശാഫിഈ, ഹനഫി മദ്ഹബുകളുടെ നിലപാടും ഇത് തന്നെയാണ്.
മാലികി മദ്ഹബുകാര്‍ പറയുന്നു : ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍ ഐശ്ചികമാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മുമ്പിലുള്ള ലജ്ജയുടെ ഭാഗമാണ് ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍. ‘ഏറ്റവും അധികം ലജ്ജ തോന്നേണ്ടത് അല്ലാഹുവിന്റെ മുമ്പിലല്ലേ’ എന്ന ഹദീസാണ് ഒറ്റക്കാകുമ്പോഴും നഗ്നത മറക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്നവരുടെ തെളിവ്. ബഹസ് ബിന്‍ ഹകീം തന്റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെ ഭാഗങ്ങളാണ് ഞങ്ങള്‍ മറക്കേണ്ടത്? നബി(സ) പറഞ്ഞു: നിന്റെ ഇണയും അടിമയും അല്ലാത്തവരില്‍ നിന്ന് നിന്റെ നഗ്നത മറക്കുക. അയാള്‍ ചോദിച്ചു : ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ കൂടെയാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു : മറ്റാരും അത് കാണാതെ മറച്ചു വെക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു : ഒരാള്‍ ഒറ്റക്കാകുന്ന അവസ്ഥയിലോ ? നബി(സ) പറഞ്ഞു : അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റവും അധികം ലജ്ജ കാണിക്കേണ്ടത്. ഒറ്റക്കാകുമ്പോഴും നഗ്നത മറക്കണമെന്നും കുളി പോലുള്ള ആവശ്യങ്ങള്‍ക്ക് അതില്‍ ഇളവുണ്ടെന്നും ഇതില്‍ നിന്ന് മനസിലാക്കാം

Comments

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?