ഫോട്ടോ എടുക്കുന്നതിലും സൂക്ഷിച്ചു വെക്കുന്നതിലുള്ള ഇസ്ലാമിക വീക്ഷണം എന്താണ്?
ഫോട്ടോഗ്രാഫിയില്‍ സൃഷ്ടികര്‍മം എന്ന പ്രക്രിയയല്ല സൃഷ്ടിയുടെ ഛായ പകര്‍ത്തുകയെന്നത് മാത്രമാണ് നടക്കുന്നത്. പ്രതിഛായ(reflection)എന്നാണ് അതിന്റെ സാങ്കേതികനാമം തന്നെ-ഏറ്റവും അനുയോജ്യമായ നാമകരണ വസ്തുക്കളുടെ ഛായ ഒരു ദര്‍പ്പണത്തിലെന്ന പോലെ ഒരു പ്രതലത്തില്‍ പ്രതിബിംബിക്കുകയാണ് ഫോട്ടോഗ്രാഫിയില്‍ സംഭവിക്കുന്നത്. ഒരു ശില്‍പിയോ ചിത്രകാരനോ ചെയ്യുന്നതുപോലുള്ള കൃത്യമല്ല ഇത്. അതിനാല്‍ അത് നിഷിദ്ധമാക്കപ്പെട്ട സൃഷ്ടികര്‍മത്തിന്റെ വരുതിയില്‍ വരുന്നില്ല. തന്നിമിത്തം ശൈഖ് മുഹമ്മദ് ബുഖൈത്തിന്റെ ഫത് വയോട് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും യോജിക്കുകയുണ്ടായി.
എടുക്കുന്ന ചിത്രം ഹലാലായതാണെങ്കില്‍ ഫോട്ടോഗ്രാഫിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. സ്ത്രീയുടെ നഗ്നമോ അര്‍ധനഗ്നമോ ആയ ചിത്രങ്ങളോ, ശര്‍ഇന്റെ ദൃഷ്ടിയില്‍ അസ്വീകാര്യമായ മറ്റു ദൃശ്യങ്ങളോ ക്യാമറയില്‍ പകര്‍ത്തരുത് എന്നുമാത്രം. സ്വന്തം മക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ പ്രത്യേകചടങ്ങുകളുടെയോ ഛായകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അനുവദനീയമാണ്. പാസ്‌പോര്‍ട്ടിനുവേണ്ടി ചിത്രമെടുക്കുന്നതും കുപ്രസിദ്ധകേഡികളുടെ ഫോട്ടോ പകര്‍ത്തുന്നതും സമ്മാനദാനചടങ്ങുകള്‍ ക്യാമറയിലാക്കുന്നതും അനുവദനീയമാണെന്ന് ഇവ്വിഷയത്തില്‍ അതിതീവ്രത പുലര്‍ത്തുന്നവര്‍ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നടീനടന്‍മാരുടെ ഫോട്ടോകള്‍ വാങ്ങി സൂക്ഷിക്കുന്നത് മതനിഷ്ഠയുള്ള മുസ്ലിമിന് ചേര്‍ന്നതല്ല. നടീനടന്‍മാരുടെയും ഗായികാഗായകന്‍മാരുടെയും അന്യസ്ത്രീകളുടേതോ ഫോട്ടോകള്‍ സൂക്ഷിക്കുന്നതില്‍ മുസ് ലിമിന് എന്തുകാര്യം ?
എന്നാല്‍ സ്ത്രീകളുടെനഗ്നചിത്രങ്ങളുള്ള മാസികകള്‍ സൂക്ഷിച്ചുവെക്കുന്നത് ഖേദകരമായ കാര്യമാണ്. ഉല്‍പന്നങ്ങളുടെ പരസ്യത്തിന് സ്ത്രീകളുടെ മേനിക്കൊഴുപ്പ് ചൂഷണംചെയ്യപ്പെടുന്ന ഇക്കാലത്ത് വിശേഷിച്ചും ഉപഭോക്താക്കളെ കുടുക്കാനുള്ള കെണിയാണിവ. എങ്കിലും മാസികകള്‍ സൂക്ഷിച്ചുവെക്കുന്നത് അതിലുള്ള വൈജ്ഞാനികകാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കിൽ -അതിലുള്ള ചിത്രങ്ങള്‍ കണ്ടുരസിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍- കുഴപ്പമില്ല. ഇസ് ലാമികസംസ്‌കാരത്തിന് നിരക്കാത്ത നഗ്നചിത്രങ്ങള്‍ ഒഴിവാക്കുകയാണുത്തമം. അത് സാധ്യമല്ലെങ്കില്‍ അവക്ക് ബഹുമതി കല്‍പിക്കപ്പെടുകയോ മനസ്സിനെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സ്ഥലത്ത് സൂക്ഷിക്കുക. എന്നാല്‍ ചിത്രങ്ങള്‍ തൂക്കുന്നത് അനുവദനീയമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അവക്ക് ഒരുതരം മഹത്വം കല്‍പിക്കപ്പെടുന്നുണ്ട്. അത് ശര്‍ഇന് വിരുദ്ധമത്രേ.സ്ത്രീകളുടെ ചിത്രങ്ങൾ അന്യർ കാണാൻ ഇടവരുന്ന കാരണത്താൽ പകർത്തുന്നത് നിഷിദ്ധമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുടുംബത്തിൽപെട്ട സ്ത്രീകളുടെ ഫോട്ടോകൾ സ്റ്റാറ്റസും പ്രൊഫൈൽ പിച്ചർ ആക്കിവെക്കുന്ന പ്രവണത ഇക്കാലത്തു കൂടിവരുകയാണ്. അന്യർ കാണാനിടയാകുന്നതിനാൽ അവർ അനുഭവിക്കേണ്ട ശിക്ഷയേക്കാൾ വലുത് ഏൽക്കേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു

ആളുകളുടെ ഫോട്ടോ പ്രിന്റ് ചെയ്ത കീചെയിൻ ഉണ്ടാക്കുന്നതും വിൽക്കുന്നതും അനുവദനീയമാണോ?
ReplyDelete