ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യക്ക് അന്യര്‍ക്ക് ഭക്ഷണം കൊടുക്കാമോ..?

പെണ്ണ് ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങള്‍ നോക്കേണ്ട സ്ത്രീയാണ്. അപ്പോള്‍ അവന്റെ സമ്പത്ത് അന്യായമായി ചെലവഴിക്കാന്‍ പാടില്ല. അവന്റെ അഭാവത്തില്‍ വിരിപ്പിലോ സമ്പത്തിലോ വഞ്ചന നടത്തരുത്...

 ആയിഷ(റ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: നബി ﷺ പറഞ്ഞു: ഒരു പെണ്ണ് അവളുടെ വീട്ടിലുള്ള ഭക്ഷണത്തില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ (ഭര്‍ത്താവിന്റെ തൃപ്തിയോടെ വീട്ടുകാര്‍, അതിഥികള്‍ പോലോത്തവര്‍ക്ക് ചെലവഴിക്കുന്നത്) അവള്‍ക്കതിനു കൂലി ലഭിക്കുന്നതാണ്. അത് സമ്പാദിച്ച ഭർത്താവിനും സൂക്ഷിച്ചവനും കൂലി ലഭിക്കും. ഓരോരുത്തരുടെയും കൂലി കൊണ്ട് മറ്റൊരാളുടെ കൂലി കുറയുകയില്ല.
( صحيح البخاري )

 നബി ﷺ പറയുന്നു: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സമ്മതമില്ലാതെ (തൃപ്തിയില്ലാതെ) ഭക്ഷണം കൊടുക്കല്‍ ഒരു പെണ്ണിന് (ഭാര്യക്ക്) ഹലാലല്ല. കേടുവരുമെന്നുറപ്പുള്ള ഭക്ഷണം കൊടുക്കുന്നതിന് സമ്മതം വേണ്ട. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ കൊടുത്താല്‍ അവള്‍ക്കും കൂലി ലഭിക്കും. സമ്മതമില്ലാതെയോ തൃപ്തിയില്ലാതെയോ കൊടുത്താല്‍ ഭര്‍ത്താവിനു കൂലിയും ഭാര്യക്ക് കുറ്റവുമാണ് കിട്ടുക.

(شرح عقود اللجين في بيان حقوق الزوجين   / محمد بن عمر نووي الجاوي )

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?