ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണോ പെണ്ണോ ആയ ഒരാള്‍ക്ക് ഏത് വിധിയാണ് ബാധകമാവുക? ആദ്യ അവസ്ഥയുടേതാണോ പുതുതായി വന്നതിന്‍റെയോ?

ലിംഗമാറ്റ ശസ്ത്രക്രിയ ആധുനികവൈദ്യശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളില്‍ ഒന്നാണെങ്കിലും സമാനമായവയുടെ വിധികള്‍ പഴയ കാല ഫിഖ്ഹീഗ്രന്ഥങ്ങള്‍ അന്നേ ചര്‍ച്ച ചെയ്തിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തല്‍ ഹറാമാണെന്നത് ആദ്യമേ ഉണര്‍ത്തട്ടെ. എന്നാല്‍ ഒരാള്‍ അങ്ങനെ നടത്തിയാല്‍ അയാളുടെ വിധി, അയാളില്‍ സംഭവിച്ച മാറ്റത്തെ അടിസ്ഥാനമാക്കിയാണ് ബാധകമാവുക. അയാളുടെ സത്ത തന്നെ പൂര്‍ണ്ണമായും മാറുന്ന പക്ഷം പുതുതായി ലഭിച്ചതനുസരിചുള്ള നിയമങ്ങളാണ് അയാള്ക്ക് ബാധകമാകുക. എന്നാല്‍ കേവലം ലിംഗം മാത്രമേ മാറുകയും ബാക്കിയെല്ലാം പഴയ അവസ്ഥ തന്നെയാണ് നിലനില്‍ക്കുകയും ചെയ്യുന്നതെങ്കില്‍ പഴയതനുസരിച്ച് പ്രവര്ത്തിക്കേണ്ടതാണ്. ഇത് തുഹ്ഫയിലും മറ്റും വിശദമാക്കിയിട്ടുണ്ട്.  യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?