വീട്ടിലേ ഒരു റൂമിലെ ടൈല്‍സ് മാത്രം പള്ളിയായി വഖഫ് ചെയ്യാമോ?



▶️മസ്വല്ല, ടൈല്‍സ് പോലെ നീക്കാന്‍ പറ്റുന്ന (منقول) വസ്തുക്കള്‍ പള്ളിയായി വഖഫ് ചെയ്യാന്‍ പറ്റില്ലെന്നാണ് പൊതുനിയമം. എന്നാല്‍ അത്തരം മന്‍ഖൂലായ വസ്തുക്കള്‍ നിലത്തുറപ്പിച്ചതിനു ശേഷം പള്ളിയായി വഖ്‍ഫ് ചെയ്താല്‍ വഖ്‍ഫ് ശരിയാവും. പിന്നീട് അവ നീക്കം ചെയ്താലും അത് പള്ളിയായി തന്നെ നിലനില്‍കും.

ആയതിനാല്‍ വീട്ടിലെ ഒരു റൂമില്‍ പതിച്ച ടൈല്‍സ് മാത്രം പള്ളിയായി വഖ്‍ഫ് ചെയ്യാം. അങ്ങനെ വഖ്‍ഫ് ചെയ്താല്‍ അതിനു പള്ളിയുടെ വിധി ബാധകമാവും. അതിന്‍റെ ബഹുമാനം പാലിക്കണം. വലിയ അശുദ്ധിയുള്ളവര്‍ അവിടെ താമസിക്കാന്‍ പാടില്ല. ഏതെങ്കിലും അവസരത്തില്‍ വീടിന്‍റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറുകയാണെങ്കില്‍ റൂമിലെ ടൈല്‍സ് പള്ളിയായി വഖ്‍ഫ് ചെയ്ത വിവരം അയാളെ അറിയിക്കണം. അല്ലെങ്കില്‍ ആ ടൈല്‍സ് മാത്രം അടര്‍ത്തി മാറ്റി നാം പുതുതായി താമസിക്കുന്ന വീട്ടില്‍ പതിക്കാന്‍ ശ്രമിക്കണം. ഒരു റൂമിലെ മുഴുവന്‍ ടൈല്‍സും പള്ളിയായി വഖ്‍ഫ് ചെയ്യാതെ നിസ്കരിക്കാന്‍ അത്യവശ്യമായ സ്ഥലത്തുള്ള ടൈല്‍സ് മാത്രം വഖ്‍ഫ് ചെയ്യുകയുമാവാം

Comments

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?