🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻
🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻 ✍🏼വിശുദ്ധ റമളാനില്‍ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിനു മാത്രം അല്ലാഹു ﷻ സമ്മാനിച്ചതാണ് തറാവീഹ് നിസ്‌കാരം. ഇത് 20 റക്അത്തുകളാണെന്ന് മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. നാലു മദ്ഹബുകളും ഇക്കാര്യം സമ്മതിക്കുന്നു... തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം... 🏡 വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്ത