എന്താണ് ഏപ്രിൽ ഫൂൾ ഏപ്രിൽ ഫൂൾ ആചരിക്കുന്നതിൽ ഇസ്‍ലാമിക വിധി എന്ത്..?
ഏതെങ്കിലുമൊരു പ്രത്യേക ദിവസമോ, പ്രത്യേക സമയമോ ആർക്കും തോന്നിയതുപോലെ കള്ളം പറയാമെന്നറിയിക്കുന്ന ഒരു അനുവാദവും ഇസ്ലാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സമൂഹത്തിൽ ഇന്ന് സാർവ്വത്രികമായിത്തീർന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ വർഷവും ഏപ്രിൽ മാസം പിറന്നാൽ ആളുകൾ ആവേശം കാട്ടുന്ന ഒരു സമ്പ്രദായം. അതാണ് ഏപ്രിൽ ഫൂൾ..! ഏപ്രിൽ മാസത്തിലെ ഒന്നാം നിയതി ആർക്കും ആരോടും നുണ പറയാം എന്നതാണ് ഈ സമ്പ്രദായവുമായി ബന്ധപ്പെടുന്നവരുടെ ന്യായം. അതിന് യാതൊരു ധാർമ്മികവശവും പരിഗണിക്കേണ്ടതില്ലത്രെ..!!
എന്നാൽ പരസ്പരം നുണ പറയുന്നതിനെ പരിശുദ്ധ ഇസ്ലാം വളരെ ഗൗരവമായാണ് കാണുന്നത്.
നബി (സ) പറയുന്നു : "ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരിച്ചു നുണ പറയുന്നവന്ന് വൻ നാശം;അവനു മഹാ നാശം അവനു ഭയങ്കര നാശം
(അബൂദാവൂദ്, തുര്മുദി, ബൈഹഖി., നസാഈ)
തിരുനബിക്ക് വ്യാജ ത്തേക്കാൾ വെറുപ്പുള്ള മറ്റൊന്നുണ്ടായിരുന്നില്ല . വല്ല വ്യക്തിയും വ്യാജം പറഞ്ഞതായി അറിഞ്ഞാൽ അയാൾ അതിൽ നിന്ന് ഖേദപൂർവ്വം പിൻവാങ്ങി എന്ന് അറിയുന്നത് വരെ അവിടുത്തെ തിരൂമനസ്സിൽ നിന്ന് അവൻ പുറത്താക്കു മായിരുന്നു
(അഹമ്മദ്, ബസ്സാർ )
✳️എന്താണ് ഏപ്രിൽ ഫൂൾ
ഏപ്രിൽ ഫൂൾ എന്നറിയപ്പെടുന്ന ഈ ഏപ്രിൽ മാസനുണയിൽ നമ്മിൽ പലരും പങ്കുകൊള്ളാറുണ്ട്. എന്നാൽ ഈ സമ്പ്രദായത്തിന്റെ പിന്നിലൊളിഞ്ഞിരിക്കുന്ന കയ്പ്പുറ്റ യാഥാർത്ഥ്യത്തെപ്പറ്റി എത്രപേർക്കറിയാം..?
ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് സ്പെയിൻ ഭരിച്ചത് മുസ്ലിംകളായിരുന്നു. അന്നത്തെ തകർക്കപ്പെടാനാകാത്ത ശക്തിയായിരുന്നു അവർ. എന്നാൽ, ലോകത്തു നിന്നു തന്ന ഇസ്ലാമിനെ തുടച്ചു നീക്കാൻ അധ്വാനിച്ചു കൊണ്ടിരുന്ന പാശ്ചാത്യൻ ക്രിസ്ത്യാനികൾ പല കുതന്ത്രങ്ങളും അതിനെതിരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചൊക്കെ അവരതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ സ്പെയിനിൽ ഇസ്ലാമിന്റെ വളർച്ചക്ക് തടയിടാനും, അവിടത്തെ മണ്ണിൽ വെച്ചു തന്ന അതിന്റെ കഥകഴിക്കുവാനുമുള്ള അവരുടെ നിരന്തര ശ്രമങ്ങൾ ആത്യന്തികമായി ഫലം കാണാതെ തകർന്നടിയുകയാണുണ്ടായത്...
അങ്ങനെയാണ് മുസ്ലിംകളുടെ വിജയത്തിന് നിദാനമായി നിലകൊള്ളുന്ന അടിസ്ഥാന കാരണത്തിന്റെ രഹസ്യമറിയാൻ സ്പെയിനിൽ അവർ ചാരന്മാരെ നിയോഗിച്ചത്. അവർ അവസാനം ആ രഹസ്യം കണ്ടത്തി. മുസ്ലിംകൾ സദാ കാത്തുസൂക്ഷിക്കുന്ന കണിശമായ ദൈവബോധവും ധാർമ്മികനിലവാരവുമാണ് അവരെയെന്നും വിജയികളായി നിലനിർത്തുന്നതിലെ മുഖ്യഹേതു എന്നവർ തിരിച്ചറിഞ്ഞു...
മുസ്ലിംകളുടെ ശക്തിസ്രോതസ്സിന്റെ രഹസ്യമറിഞ്ഞ കൃസ്ത്യാനികൾ, അതിനെ തകർക്കാൻപോന്ന മാർഗ്ഗങ്ങളെപ്പറ്റി തലപുകഞ്ഞാലോചിച്ചു. അങ്ങനെയാണ് പുതിയൊരു സ്ട്രാറ്റജിക്ക് അവർ രൂപം കൊടുത്തത്. അഥവാ സ്പെയിനിന്റെ മണ്ണിൽ മദ്യവും പുകവലി സാമഗ്രികളും സൗജന്യമായി ലഭിക്കാൻ അവർ അവസരങ്ങളുണ്ടാക്കി. അത്തരം സാധനങ്ങൾ അവിടേക്കവർ സമൃദ്ധമായി കയറ്റി അയച്ചു. ഈ പാശ്ചാത്യൻ തന്ത്രം ഫലം കാണാൻ തുടങ്ങി. മുസ്ലിംകളിൽ വിശിഷ്യാ യുവാക്കളിൽ മദ്യത്തിന്റേയും സിഗരറ്റിന്റേയും സ്വാധീനം വ്യാപകമായി. അതു കൊണ്ടുതന്നെ, അവരുടെ ഹൃദയത്തിലെ ഈമാനിന്റെ ശക്തി ക്രമേണക്രമേണ ക്ഷയിച്ചുവരാൻ തുടങ്ങി. ഈ സാഹചര്യം കാതോലിക്കൻ കൃസ്ത്യാനികൾ മുതലെടുത്തു. സ്പെയിൻ മുഴുവനും അവർ അവരുടെ വരുതിയിലൊതുക്കി.
*നീണ്ട എട്ടു നൂറ്റാണ്ടിലധികം സ്പെയിൻ ഭരിച്ചു കൊണ്ടിരുന്ന മുസ്ലിംകളുടെ പ്രതാപം അതോടെ മങ്ങിത്തുടങ്ങി. ക്രമേണ, മുസ്ലിംകളുടെ ഭരണ പ്രദേശമായിരുന്ന ഗർനാത്വ അവർക്കു നഷ്ടപ്പെട്ടു. ഒരു ഏപ്രിൽ ഒന്നിനായിരുന്നു പ്രസ്തുത സംഭവമുണ്ടായത്. അന്നു മുസ്ലിംകൾക്കെതിരിൽ വിജയം കണ്ട ചതിയുടെ പ്രതീകമായി പാശ്ചത്യ ക്രിസ്ത്യൻ ലോബി ഏപ്രിൽ ഒന്നാം തിയ്യതിയെ അന്നുമുതൽ പരിഗണിച്ചു വന്നു. പിന്നീട് വർഷം തോറും ഏപ്രിൽ ഫൂൾ എന്ന പേരിൽ അത് തുടർന്നു വരികയാണുണ്ടായത്...*
അന്നുമുതൽ ഇന്നുവരെ. പ്രസ്തുത സംഭവത്തിനുശേഷം ഇന്നും തുടർന്നുപോരുന്ന ഈ ദുഷിച്ച സമ്പ്രദായം കൊണ്ട് പ്രതിയോഗികൾ ലക്ഷ്യമിടുന്നത്, മുസ്ലിം സമൂഹം മൂഢന്മാരാണ് എന്ന ധാരണ സജീവമായി നിലനിർത്തുക എന്നതാണ്.
ഇസ്ലാമിന്റെ ശത്രുക്കൾ ഗർനാത്വയിലെ മുസ്ലിംകളിൽ മാത്രം നടപ്പിലാക്കിയ ഈ കുതന്ത്രം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ലോകത്തെ മുഴുവൻ മുസ്ലിമുകളിലും ഈ ചതി അവർ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്...
*ഏപ്രിൽ ഫൂൾ പോലുള്ള പരിപാടികളിൽ നമ്മളും പങ്കുകൊള്ളുക എന്നാൽ നമ്മുടെ വിവരക്കേടിന്റെ ആഴത്തെയാണ് അത് വ്യക്തമാക്കുന്നത്. ഈ തമാശക്കളിയിൽ അവരോടൊപ്പം ചേർന്ന് ഇടംവലം നോക്കാതെ സഹകരിക്കുന്നത് ഒരുതരം അന്ധമായ അനുകരണമാണ്. അവരെ അനുകരിക്കുകവഴി നമ്മിൽ ചിലരുടെ ബുദ്ധിശൂന്യത പൊതുജന സമക്ഷം സ്ഥിരപ്പെടുകയാണ് ചെയ്യുന്നത്..!* ഈ ആഘോഷത്തിന്റെ പിന്നിലെ നിജസ്ഥിതി മനസ്സിലാക്കിയിരുന്നുവെങ്കിൽ അതിൽ പങ്കുകൊള്ളാൻ നമ്മുടെ അഭിമാനം ഒരിക്കലും സമ്മതിക്കില്ലായിരുന്നു...
ഇപ്പോൾ ഏപ്രിൽ ഫൂളാഘോഷത്തിന്റെ സത്യാവസ്ഥ നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇനി വേണ്ടത് നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു പ്രഖ്യാപനമാണ്. 'ഇല്ല, ഇങ്ങനെയൊരു സംസ്കാരം എന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയില്ല' എന്ന ദൃഢപ്രതിജ്ഞ...
Comments
Post a Comment