ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?
മയ്യിത്ത് നിസ്കരിക്കുമ്പോള്‍ അവരെ വ്യക്തിപരമായി അറിയണമെന്നോ പേരുവിവരങ്ങള്‍ അറിയണമെന്നോ എത്ര പേരുടെ മേലിലാണ് നിസ്കരിക്കുന്നതെന്ന എണ്ണം അറിയണമെന്നോ ഇല്ല. എന്തെങ്കിലും ചെറിയ ഒരു വകതിരിക്കല്‍ ഉണ്ടായാല്‍മതി. ഇന്നേ ദിവസം മരിച്ചവര്‍ എന്ന് കരുതല്‍ അതിന് മതിയാകുന്നതാണ്.
എന്നാല്‍ ഇങ്ങനെ നിസ്കരിക്കുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉള്ള മയ്യിത്തുകളുടെ പേരിലേ ഇത് ബാധകമാകൂ.
ഒന്ന്: മേല്‍പറഞ്ഞ മയ്യിത്തുകളെ കുളിപ്പിക്കല്‍ കഴിഞ്ഞിരിക്കണം,
രണ്ട്: പറയപ്പെട്ട മയ്യിത്തുകള്‍ ശഹീദല്ലാത്തവരാകണം. മൂന്ന് :മറഞ്ഞമയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കല്‍ അനുവദനീയമാകുന്ന രീതിയിലുള്ള മറഞ്ഞമയ്യിത്താകണം(ശര്‍വാനീ-3/146).
അല്ലാഹുവിന്റെ റസൂല്‍ (സ്വ) യുടേയും മറ്റു പ്രവാചകരുടെയും ഔലിയാക്കളുടെയും മേല്‍ ഇപ്പോള്‍ മയ്യിത്ത് നിസ്കാരിക്കാന്‍ പറ്റില്ല. കാരണം ആര്‍ക്കു വേണ്ടിയാണോ മയ്യിത്ത് നിസ്കരിക്കുന്നത് അദ്ദേഹം മരണപ്പെടുന്ന സമയത്ത് ഈ നിസ്കരിക്കുന്നവന്‍ പ്രായ പൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്ലിമായ അവസ്ഥയില്‍ (അഥവാ നിസ്കാരം നിര്‍ബ്ബന്ധമായ അവസ്ഥയില്‍) ജീവിച്ചിരിക്കണം എന്നത് മറഞ്ഞ മയ്യിത്തിന്റെ മേല്‍ മയ്യിത്ത് നിസ്കാരം അനുവദനീയമാകാനുള്ള നിബന്ധനയാണ്.
മറഞ്ഞമയ്യിതിന്‍റെ പേരില്‍ വീട്ടില്‍ നിന്നോ പള്ളിയില്‍ നിന്നോ ഒറ്റക്കായോ ജമാഅത്തായോ ഒക്കെ നിസ്കരിക്കാമെന്നപോലെ ഈ നിസ്കാരവും അത്തരത്തിലെക്കെ നിര്‍വഹിക്കാവുന്നതാണ്.
Comments
Post a Comment