ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?



▶രാത്രിയില്‍ ഇശാഇന്റെ സമയം ആയതിന് ശേഷം ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ട് (ഉറങ്ങുന്നതിന് മുമ്പോ ശേഷമോ ഇശാഅ് നിസ്കരിക്കുക കൂടി ചെയ്തിട്ട്) നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരത്തിനാണ് തഹജ്ജുദ് എന്ന് പറയുന്നത് (തുഹ്ഫ, മുഗ്നി, നിഹായ). അഥവാ ഉറങ്ങാതെ നിസ്കരിച്ചാല്‍ അതിന് തഹജ്ജുദ് എന്ന് പറയില്ല. പക്ഷേ അത് രാത്രി നിന്ന് നിസ്കരിക്കല്‍ എന്ന കാറ്റഗറിയില്‍പ്പെടുകയും അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

എന്നാല്‍ രാത്രി തീരേ ഉറങ്ങാതെ നിസ്കരിക്കല്‍ കറാഹത്താണ് (ബുശ്റല്‍ കരീം), നബി (സ്വ) അരുള്‍ ചെയ്തു: “എല്ലാ പകലും നോമ്പ് നോല്‍ക്കരുത്, രാത്രി മുഴുവനും ഉറങ്ങാതെ ആരാധിക്കുകയും അരുത്, പ്രത്യുത ഒരു ദിവസം നോമ്പ് നോല്‍ക്കുകയും പിറ്റേ ദിവസം നോമ്പ് നോല്‍ക്കാതിരിക്കുകയും ചെയ്യുക, അതു പോലെ രാത്രി ഉറങ്ങുകയും ഇബാദത്തെടുക്കുകയും ചെയ്യുക. കാരണം നിനക്ക് നിന്റെ ശരീരത്തോടും കണ്ണുകളോടും ഇണയോടും ബാധ്യതകളുണ്ട്...” (സ്വഹീഹുല്‍ ബുഖാരി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?