പ്രവാസ ലോകത്ത് 90% ആളുകളും രാത്രി ജോലി കഴിഞ്ഞ് വളരെ വൈകി ഉറങ്ങുന്നവരാണ്. അത് കൊണ്ട് തന്നെ മിക്കവരുടെയും സുബ്ഹി നമസ്കാരം പിറ്റേ ദിവസം രാവിലയോ ഉച്ചക്ക് ളുഹ്റിന്റെ കൂടെയോ ആണ് .ഇതിന് നമ്മൾ പറയുന്ന കാരണം ജോലി സമയം കൂടുതൽ എന്നാണ് .എന്നാൽ ഓർക്കുക ചിന്തിക്കുക
നിസ്കാരം സമയം നിശ്‌ചയിച്ച ഇബാദത്താണ് അത് അതിന്റെ സമയത്തു തന്നെ നിർവഹിക്കൽ
നിർബന്ധമാണ്
إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا
.തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.
(സൂറത്ത് നിസാഹ് :103)
ജോലി കാരണം നിസ്കാരം ഖളാആയി എന്നു പോലും പറയാൻ പാടില്ല .കാരണം ജോലി ചെയ്യാൻ വേണ്ടിയല്ല അള്ളാഹു നമ്മെ സൃഷ്ടിച്ചത് .അവൻ ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രമാണ്
ഇബാദത്ത് ചെയ്യണമെങ്കിൽ ജീവിക്കണം ജീവിക്കണമെങ്കിൽ ഭക്ഷണം കഴിക്കണം, രോഗം വന്നാൽ ചികിൽസിക്കണം, ഇതിനൊക്കെയാണ് നമ്മൾ സംമ്പത്ത് ഉണ്ടാകുന്നത്. അടിസ്ഥാനം അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ് എന്ന് നാം ഓർക്കണം
നിസ്കാരത്തിന് പ്രയാസം സൃഷ്ടിക്കുന്ന ജോലി ആണ് നിങ്ങളുടേത് എങ്കിൽ എത്രയും പെട്ടെന്നു മറ്റൊരു ജോലിയിലേക്ക് മാറുക. നിങ്ങൾ ചെയ്യുന്ന അതേ ജോലിയിൽ മാത്രമേ നിങ്ങളുടെ ജീവിതമാർഗം ലഭിക്കു എന്ന് അള്ളാഹു നമ്മോട് പറഞ്ഞട്ടില്ല
പരലോകത്തേക്കുള്ള ആദ്യ യാത്രയിൽ ഖബറിൽ നമ്മൾ ഒറ്റക്കാണ് നമ്മുടെ ഭാര്യ മക്കൾ, ഉമ്മ, ഉപ്പ, കൂട്ടുകാർ, ആരും നമ്മുടെ കൂടെ ഇല്ല എന്നോർക്കുക. ഇവർക്കൊക്കെ വേണ്ടിയാണല്ലോ നമ്മൾ ജോലിക്ക് പോവുന്നതും സമ്പാദിക്കുന്നതും എല്ലാം
നാളെ ഖബറിൽ നിസ്കാരത്തെ കുറിച്ച് ചോദ്യംചെയ്യപ്പെടുന്ന ഒരു ദിവസം നമുക്ക് വരാനുണ്ട് എന്നോർക്കുക
കിട്ടുന്ന ശമ്പളം എവിടെയും എത്തുന്നില്ല എന്നും കടം, പ്രയാസം, എന്നൊക്കെ പറയുന്ന നാം സുബഹി നമസ്കാരം പോലും സമയത്തു നിസ്കരികതേ എങ്ങനെയാണ് ജോലിയിലും ശമ്പളത്തിലും ബറകത്ത് അള്ളാഹു നൽകുക
കിട്ടുന്ന ശമ്പളം കുറവാണെങ്കിലും നമസ്കാരം ഖലാഹ് ആകാതെ നിസ്കരിക്കാൻ കഴിയുന്ന ഹലാലായ ഏത് ജോലിയും നമുക്ക് ചെയ്യാം
وَاتَّقُوا يَوْمًا لَا تَجْزِي نَفْسٌ عَنْ نَفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنْفَعُهَا شَفَاعَةٌ وَلَا هُمْ يُنْصَرُونَ
ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

Comments
Post a Comment