പെണ്ണ്കാണൽ ചടങ്ങിൽ പെണ്ണിനോട് എന്തൊക്കെ കാര്യങ്ങളാണ് സംസാരിക്കാൻ പറ്റുക ? വിശദീകരിക്കാമോ
പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിനോട് ഒന്നും സംസാരിക്കാൻ പറ്റില്ല. പെണ്ണിന്റെ മുഖവും മുൻകയ്യും വ്യക്തമാകുന്നത് വരേ ഒന്നു നോക്കാൻ മാത്രമേ പറ്റുകയുള്ളൂ.. മുഖവും മുൻകയ്യുമല്ലാത്ത മറ്റു ശരീര ഭാഗങ്ങൾ നോക്കൽ ഹറാമാണ്. മുഖം കണ്ടാൽ അവരുടെ സൌന്ദര്യവും മുൻകൈ കണ്ടാൽ അവരുടെ ശാരീരിക സ്ഥിതിയും അറിയാം. ഒറ്റ നോട്ടത്തിൽ തന്നെ അവ രണ്ടും വ്യക്തമായി കാണാൻ പറ്റിയാൽ പിന്നെ നോക്കൽ ഹറാമാണ്. എന്നാൽ രണ്ടും മൂന്നും പ്രാവശ്യം നോക്കിയിട്ടും വ്യക്തമായി കാണാൻ പറ്റിയില്ലെങ്കിൽ അതിന് സാധിക്കും വരേ നോക്കാം. അതിലപ്പുറം പിന്നെ അവരുടെ മുഖവും മുൻകയ്യും തന്നെ നോക്കൽ ഹറാമാണ് (തുഹ്ഫ, കുർദി).
കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീ പുരുഷന്മാരുടെ കൂടുംബ, സ്വഭാവാദി കാര്യങ്ങളൊക്കെ, കാണലും സംസാരിക്കലും ഹലാലായ ആളുകൾ വഴി ഗുണകാക്ഷയോടെ അന്വേഷിച്ചറിയുകയാണ് ചെയ്യേണ്ടത്.

Comments
Post a Comment