ചോ : പെണ്‍കുട്ടിയുടെ സമ്മതമില്ലതെ വിവാഹം നടത്താന്‍ പറ്റുമോ..? പെണ്ണിന്റെ സമ്മതം ഏതു രൂപത്തിലാണ്..?

ഉ : കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നത്താണ്...

എന്നാല്‍, അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല...

കന്യകയുടെ മൗനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?