വാര്‍ദ്ധക്യം കാരണമോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നാല്‍ എന്താണ്‌ ചെയ്യേണ്ടത്‌ ?


☘ അത്തരക്കാര്‍ക്കു നോമ്പല്ല നിര്‍ബന്ധം. ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മി.ലി.) ഭക്ഷ്യവസ്തു ഫഖീറിനോ മിസ്‌കീനിനോ നല്‍കലാണു നിര്‍ബന്ധം. പിന്നീട് രോഗം സുഖപ്പെട്ടാലും നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. (ഫത്ഹുല്‍ മുഈന്‍, പേജ് 188)
☘☘☘☘☘☘


ഗര്‍ഭിണി നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ?

☘ ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണു നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം (തുഹ്ഫ 3/446)

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)