സ്ത്രീകൾ പുറത്ത് പോകുമ്പോൾ മുഖവും മുൻകൈയും മറക്കേണ്ടതുണ്ടോ?


▶അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീയുടെ മുഖവും മുൻകൈയും മറക്കേണ്ടതാണ് എന്നാണ് ഇസ്ലാമിക വീക്ഷണം. സ്ത്രീകൾക് ഔറത് രണ്ട് രീതിയിലാണ് ഒന്ന് നിസ്കാരത്തിലും രണ്ടാമത്തെ പുറത്തും. നിസ്കാരത്തിൽ മുഖവും മുൻകൈയും ഒഴികെ ബാക്കി എല്ലാഭാഗങ്ങളും മറക്കൽ നിര്ബന്ധമാണ്. പുറത്ത് അന്യപുരുഷന്മാരുടെ മുമ്പിൽ ശരീരം മുഴുവൻ മറക്കണം എന്നാണ് പണ്ഡിതാഭിപ്രായം. മുന്കാമികളായ സ്ത്രീകളെ മുഖം തുറന്നിട്ട്‌ പുറത്തിറങ്ങാൻ അനുവദിക്കില്ലായിരുന്നു എന്ന് ഇമാമുൽ ഹറമൈൻ പറഞ്ഞിട്ടുണ്ട്. അന്യ പുരുഷൻ നോക്കുമെന്ന് ഉറപ്പായാൽ മുഖം മറക്കൽ നിർബന്ധമാണെന്ന് ഇബ്നു ഹജർ റഹിമഹുള്ള തുഹ്ഫയിൽ പറയുന്നു. വികാരത്തോടെ അന്യർ നോക്കുമെന്ന് ഉറപ്പായാൽ മുഖം മറക്കൽ നിർബന്ധമാണെന്ന് നാല് മസ്ഹബുകളും ഫത്‌വ നൽകിയിട്ടുണ്ട്. 
ഇമാം ഗസാലി റഹിമാഹുള്ള പറയുന്നു : മുൻ കാലങ്ങളിൽ മുസ്ലിം സ്ത്രീകൾ മുഖം മറച്ചിരുന്നവരായിട്ടാണ് വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നത്. 
ഫിത്‌ന ഉണ്ടാകാത്ത അവസ്ഥയിലോ അന്യ പുരുഷന്മാർക്കു വിഗാരം സൃഷ്ടിക്കാത്ത  രീതിയിൽ മുഖം മറക്കുന്നതിൽ ഷാഫി പണ്ഡിതർക്കിടയിൽ രണ്ട് അഭിപ്രായമുണ്ട്. ഒന്ന് മറക്കൽ അനുവദിനീയവും രണ്ട് നിർബന്ധവുമാണ്. 
എന്നാൽ നാല് മസ്ഹബുകളിലെ കൂടുതൽ പണ്ഡിതരും ഫത്‌വ നൽകിയിട്ടുള്ളത് അന്യ പുരുഷന്മാർ നോക്കുന്നതിനെ തൊട്ട് മറക്കൽ നിര്ബന്ധമാണ് എന്നാണ്

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?