ഹൈളുകാരിക്ക് മയ്യിത്ത് കുളിപ്പിക്കാമോ..?

 ഉമ്മ മരിച്ചപ്പോൾ മകൾക്ക് ഹൈള്. ഉമ്മയാണെങ്കിൽ താൻ മരിച്ചാൽ മകളോട് മയ്യിത്ത് കുളിപ്പിക്കാൻ വസ്വിയ്യത്ത് ചെയ്തതുമാണ്.  ഹൈളുകാരിയായ ഈ മകൾക്ക് ഉമ്മാന്റെ മയ്യിത്ത് കുളിപ്പിക്കാമോ..? 
ഈ വിഷയത്തിലെ മസ്അല എന്തായിരിക്കും? നമുക്കു നോക്കാം...

 ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ജനാബത്തുകാരനും, ഹൈളുകാരിയും, നിഫാസുകാരിയും മയ്യിത്തു കുളിപ്പിക്കൽ കറാഹത്തു പോലുമില്ല...
  (തുഹ്ഫ: 3/202)  

 ഹറാമും കറാഹത്തുമില്ലാതെ ഇവർക്ക് മയ്യിത്ത് കുളിപ്പിക്കാം, സഹായിക്കാം മതപരമായി ഇതിൽ പന്തികേടൊന്നുമില്ല... 

 ഇമാം മഹല്ലി (റ) എഴുതുന്നു: കറാഹത്തില്ലാതെ ജനാബത്തുകാരനും ഹൈളുകാരിക്കും മയ്യിത്ത് കുളിപ്പിക്കാം. ഇമാം നവവി(റ) ഇത് റൗളയിലും ശർഹുൽ മുഹദ്ദബിലും പറഞ്ഞിട്ടുണ്ട്...
  (കൻസുർറാഗിബീൻ: 1/345) 

ചുരുക്കത്തിൽ, ഉമ്മ മരിച്ചാൽ മകൾ ഹൈളുകാരിയാണെങ്കിലും മയ്യിത്ത് കുളിപ്പിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. നാം അറിഞ്ഞിരിക്കേണ്ട മസ്അലകളിൽ  പെട്ട ഒന്നാണിത്. കാരണം, ഹൈളു കാരണം മയ്യിത്ത് കുളിപ്പിക്കുന്നതിൽ നിന്ന് കുളിപ്പിക്കാൻ പാടില്ലെന്ന് കരുതി മാറിനിന്ന പല സ്ത്രീകളുമുണ്ട്. ചിലപ്പോൾ മയ്യിത്ത് ഉമ്മയുടേതോ ബന്ധപ്പെട്ടവരുടേതോ ആയിരിക്കും.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?