സിനിമ മുഴുവനായും നിഷിദ്ധമാണോ?
cinema in islam എന്നതിനുള്ള ചിത്രം

▶സിനിമ എന്നത് ചലചിത്രങ്ങളുടെ നിര്‍മ്മാണ വ്യവസായത്തെയോ ചലചിത്രങ്ങളെ മൊത്തമായോ സൂചിപ്പിക്കുന്ന പദമാണ്. ചലിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഒരു ശ്രേണിയാണല്ലോ ചലചിത്രം, ഫിലിം അല്ലെങ്കില്‍ മൂവീ എന്നെല്ലാം അറിയപ്പെടുന്നത്. ഇത് ഒരു മാധ്യമം മാത്രമാണ്. മറ്റേതൊരു മാധ്യമത്തെയും പോലെ ഇവ എന്തിന് ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവ ഹറാമാണോ ഹലാലാണോ എന്ന് തീരുമാനിക്കേണ്ടത്. മഹിതമായ ഒരാശയം പ്രേക്ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അവയുടെ നിര്‍മ്മാണത്തിലും ആവിഷ്കാരത്തിലും നിഷിദ്ധമായ പ്രവൃത്തിയോ പ്രകടനങ്ങളോ ഇല്ലാതെ തെറ്റായ സ്വഭാവങ്ങളോടോ പ്രവൃത്തികളോടോ പ്രേക്ഷകരില്‍ പ്രേരണ ചെലുത്താത്ത ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും അതില്‍‍ അഭിനയിക്കുന്നതും അതു വീക്ഷിക്കുന്നതും ഹറാമാകുകയില്ല. അവ ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന ഗണത്തിലാണു പെടുക

Comments

Post a Comment

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?