ശിയ വിഭാഗത്തെ കുറിച്ച് കേൾക്കാത്തവർ വളരെ കുറവായിരിക്കും. പ്രവാചകൻ തിരുമേനിﷺയുടെ മരണാനന്തരം 3-ആം ഖലീഫ ഉസ്മാൻ (റ) യുടെ ഭരണകാലം. നാട്ടിൽ പുതിയൊരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. പേര് അബ്ദുള്ളാഹിബ്നു സബഉ. അദ്ദേഹം സ്വയം ഒരു മുസ്ലിമാണെന്ന് വാദിച്ചു. എന്നാൽ മനസ്സുകൊണ്ട്‌ ശുദ്ധ ജൂതനും...

 ഇദ്ദേഹം ഇങ്ങനെ പറഞ്ഞു : പ്രവാചകന്റെ മരുമകനായ അലിയാണു എന്തുകൊണ്ടും നബിക്ക്‌ ശേഷം ഭരണാധികാരിയാവാൻ യോഗ്യൻ. എന്നാൽ മറ്റുള്ളവർ [അബൂബക്കർ, ഉമർ, ഉസ്മാൻ (റ)] എന്നിവർ നബിയുടെ മരണശേഷം ആ സ്ഥാനം തട്ടിയെടുത്തതാണ്...

 ഈ വ്യക്തി ഇങ്ങനെ വാദിക്കുന്ന സമയത്ത്‌ ആദ്യ രണ്ടു ഖലീഫമാരും [അബൂബക്കർ, ഉമർ (റ)] സ്വഹാബികളിൽ ഭൂരിഭാഗം മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഉസ്മാൻ (റ) വിന്റെ കാലത്താകട്ടെ അധികവും പുതുതായി ഇസ്ലാം സ്വീകരിച്ചവരുമായിരുന്നു...

 ഏതായാലും ഈ മുസ്ലിം വേഷമണിഞ്ഞ ജൂതന്റെ വാക്കുകൾ കുറെ പേർ വിശ്വസിച്ചു പിന്നാലെ കൂടി. ഈ ചിന്താഗതി പേറിയവർ മുസ്ലിംകളിൽ നിന്ന് വേറിട്ട്‌ നിന്നു അലി (റ) യുടെ ഭരണത്തിനു വേണ്ടി വാദിക്കുകയും അതിന്റെ ഫലമായി അവർ അപ്പോഴത്തെ ഇസ്ലാമിക ഭരണാധികാരിയായ 3- ആം ഖലീഫ ഉസ്മാൻ (റ) വിനെ കൊലപ്പെടുത്തുകയും ചെയ്തു...

 യഥാർത്ഥത്തിൽ ഈ ഗൂഡാലോചനകളൊന്നും അലി (റ) വിന്റെ അറിവോട്‌ കൂടിയോ അനുവാദത്തോട്‌ കൂടിയോ ആയിരുന്നില്ല. ഈ വിഭാഗം അന്നു മുതൽ "ശീ അത്തു അലി" (അലിയുടെ ആളുകൾ) എന്ന് അറിയപ്പെടാൻ തുടങ്ങി. ആ പേർ ചുരുങ്ങി ഇന്ന് "ശീ ഇകൾ" എന്നും "ശിയാക്കൾ" എന്നും അറിയപ്പെടുന്നു...

 ഇവർ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അവയിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. ഇറാൻ, ഇറാഖ്‌, ബഹറൈൻ, സൗദി അറേബ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ. കേരളത്തിൽ ഇവർ ഇല്ല എന്നു തന്നെ പറയാം, എന്നാൽ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഉണ്ട്...

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?