സ്ത്രീകള്‍ തലമുടി മുറിക്കുന്നതിന്‍റെ വിധി എന്ത്?

പുരുഷന്മാരോട് സാമ്യമാവുക തുടങ്ങിയ നിഷിദ്ധമായ ഉദ്ദേശ്യങ്ങളൊന്നുമില്ലെങ്കില്‍ മുടി മുറിക്കല്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്നാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. പ്രവാചകരുടെ ഭാര്യമാര്‍ കൂടുതലുണ്ടായിരുന്ന മുടി മുറിക്കാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീസില്‍ കാണാം. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നതെന്ന് ഹദീസ് വ്യാഖ്യാനങ്ങളില്‍ കാണാം. എന്നാല്‍ പ്രത്യേക ആവശ്യങ്ങളില്ലെങ്കില്‍ മുടി മുറിക്കുന്നത് സ്ത്രീകള്‍ക്ക് കറാഹതാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. മുടി പൂര്‍ണ്ണമായും വടിച്ച് കളയല്‍, ന്യായമായ കാരണങ്ങളില്ലെങ്കില്‍ സ്ത്രീക്ക് കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരുടെയും അഭിപ്രായം. നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തലയില്‍ പേന്‍ വര്‍ദ്ദിക്കുക, മുറിവുകളുണ്ടാവുക തുടങ്ങിയ ന്യായങ്ങളുണ്ടാവുകയും അതിന് മുടി നീക്കല്‍ ആവശ്യമായി വരികയും ചെയ്താല്‍ അനുവദനീയമാണ്.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)