സ്ത്രീ ജോലി ചെയ്യുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്ത്?

ഇസ്‌ലാമിക വിധി പ്രകാരം സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കള്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ആവശ്യമായ ഭക്ഷണ-താമസ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും അവരുടെ ഇതര ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടതും പുരുഷന്‍റെ ധര്‍മ്മമാണ്. ഭര്‍ത്താവ് ഉള്ളിടത്തോളം അതെല്ലാം ഭര്‍ത്താവിന്‍റെ ബാധ്യത തന്നെയാണ്. അത്കൊണ്ട് തന്നെ സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ട സാഹചര്യം വരാറില്ല. എന്നാല്‍ അതേ സമയം, അവള്‍ക്ക് ചെലവ് കൊടുക്കാന്‍ ആളില്ലാതെ വരികയോ ഭര്‍ത്താവിന് അതിന് കഴിയാതെ വരികയോ തന്‍റെ മക്കളെ പോറ്റാന്‍ വേറെ ഗതിയില്ലാതെ വരുകയോ ചെയ്യുന്ന സമയങ്ങളില്‍ ജോലിക്ക് വേണ്ടി പുറത്ത് പോവാം എന്ന് മാത്രമല്ല, ഭര്‍ത്താവ് അതിന് സൌകര്യം ചെയ്തുകൊടുക്കണമെന്നും ആവശ്യമാവുന്ന പക്ഷം, ഭര്‍ത്താവ് അവളോടൊപ്പം പോയിക്കൊടുക്കണമെന്നും കര്‍മ്മശാസ്ത്രം പറഞ്ഞുവെക്കുന്നുമുണ്ട്. അത്തരം നിര്‍ബന്ധസാഹചര്യങ്ങളൊന്നുമില്ലാത്തിടത്തും, ഭര്‍ത്താവ് അനുവദിക്കുകയും മറ്റു ഹറാമായ കാര്യങ്ങളൊന്നും കടന്നുവരാതിരിക്കുകയും ചെയ്യുന്നിടത്തോളം പുറുത്തപോവുമ്പോഴുള്ള മര്യാദകളെല്ലാം പാലിച്ച് കൊണ്ട് ജോലിക്ക് പോവല്‍ അനുവദനീയമാണ്

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?