ജമുഅ മുബാറക് എന്ന് പറയുന്നതിന്റെ വിധി എന്ത്?

വര്‍ഷവും മാസങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും ആശംസിക്കല്‍ സുന്നതാണ് എന്ന് ശര്‍വാനി ഉദ്ധരിക്കുന്നുണ്ട്. ഈദ് ആശംസകള്‍ ശര്‍ആക്കപ്പെട്ടതാണെന്ന് ഇബ്നു ഹജര്‍ (റ) വില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം റംലി (റ) യും പറയുന്നുണ്ട്. അത് സുന്നതോ ബിദ്അതോ അല്ലാത്ത അനുവദനീയമായ കാര്യമാണെന്നാണ് മറ്റു ചില പണ്ഡിതര്‍ പറയുന്നത്. വെള്ളിയാഴ്ചയെ കുറിച്ച് മുസ്‍ലിംകളുടെ ആഘോഷമെന്നാണല്ലോ നബി തങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ അതും ആത്മാര്‍ത്ഥമായി ആഘോഷിക്കുന്നതിനു വിരോധമൊന്നുമില്ല. മാത്രമല്ല അതിലൂടെ ആ ദിവസത്തിലെ ബര്‍കതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും സ്നേഹപ്രകടനവും സന്തോഷപ്രകടനവുമാണല്ലോ ഉള്‍കൊള്ളുന്നത്. അതൊക്കെ നല്ലതും അതിലുപരി സുന്നതുമായ കാര്യങ്ങളാണ്. ഏത് അനുഗ്രഹത്തിനും ആശംസകളര്‍പ്പിക്കാമെന്നതിന് സുജൂദുശ്ശുക്റും അനുശോചനവും നിയമമാക്കപ്പെട്ടതില്‍ നിന്നും കഅബ് ബ്നു മാലിക് (റ) വിന്റെ തൌബ സ്വീകരിച്ചപ്പോള്‍ ത്വല്‍ഹ (റ) ആശംസകളര്‍പ്പിച്ചതില്‍ നിന്നും തെളിവ് പിടിക്കാമെന്ന് ഇമാം റംലി (റ)തന്റെ നിഹായയില്‍ വ്യക്തമാക്കുന്നുണ്ട്

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)