ഗര്‍ഭത്തില്‍ ഉള്ളകുട്ടിയുടെ ലിംഗ നിര്‍ണ്ണയം(Sex determination) നടത്തുന്നതിന്റെ വിധി എന്താണ്?

ലിംഗനിര്‍ണ്ണയം എന്നത് ഇന്ന് ഏറെ സാര്‍വ്വത്രികമായ പ്രക്രിയയാണ്. ഇന്ന് പലരും അത് ചെയ്യുന്നത്, താല്‍പര്യമില്ലാത്ത ലിംഗമാണെങ്കില്‍ (മിക്കപ്പോഴും സ്ത്രീ ആണെങ്കില്)  അത് വേണ്ടെന്ന് വെക്കാനും നശിപ്പിച്ച് കളയാനുമാണ്. അത്തരം ലക്ഷ്യത്തോടെ അത് ചെയ്യുന്നത് നിഷിദ്ധമാണ്. അത് കൊണ്ട് തന്നെയാണ് പല ഗവണ്മെന്റുകളും അത് നിയമവിരുദ്ധമാക്കിയതും. ലക്ഷ്യവും മാര്‍ഗ്ഗവും ശുദ്ധമാവണമെന്നതാണ് ശരീഅതിന്റെ കാഴ്ചപ്പാട്. കുട്ടി പെണ്ണ് ആണ് എന്ന് അറിയുമ്പോള്‍ മുഖം കറുത്തുപോവുന്ന ദുസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോവുന്നു എന്നത് ഏറെ ഖേദകരമാണ്. എന്നാല്‍ ഇത്തരം ലക്ഷ്യങ്ങളൊന്നുമില്ലാതെ, ലിംഗനിര്‍ണ്ണയം എന്നത് മാത്രം പരിഗണിക്കുമ്പോള്‍ അതില്‍ മറ്റു അനാവശ്യങ്ങളോ ആവശ്യമില്ലാതെ ഔറത് കാണുക തുടങ്ങിയ നിഷിദ്ധ കാര്യങ്ങളോ വരുന്നില്ലെങ്കില്‍ അത് തെറ്റാണെന്ന് പറയാന്‍ ന്യായങ്ങളൊന്നും കാണുന്നില്ല. 

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?