❓എന്റെ ആയുസ്സ് കുറച്ചിട്ടാണെങ്കിലും അയാളുടെ ആയുസ്സ് നീ വര്ദ്ധിപ്പിക്കേണമേ - ഇത് പോലുള്ള പ്രാർഥനകൾ അടുത്ത കാലങ്ങളിലായി അധികമായി കേട്ടുവരുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രാർഥനകൾ അനുവദനീയമാണോ ? സ്വന്തം ആയുസ്സ് കുറയാൻ പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ?


▶️മേല്‍ പറഞ്ഞ ചോദ്യത്തില്‍ രണ്ടു വിഷയമാണുള്ളത്. 1) മറ്റൊരാളുടെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കുക. 2) സ്വന്തം ശരീരത്തിന്‍റെ ആയുസ്സ് കുറയാന്‍ ആഗ്രഹിക്കല്‍. എന്നാല്‍ ഇതില്‍ ഒന്നാമത് പറഞ്ഞ വിഷയം അനുവദനീയമാണെന്ന് ഇബ്നു ഹജറുല്‍ ഹൈതമി (റ) തന്റെ ഫതാവല്‍ കുബ്റയില്‍ പറഞ്ഞിട്ടുണ്ട്. രണ്ടാമത് പറഞ്ഞ വിഷയം മരണം ആഗ്രഹിക്കലാണ്. അതോടൊപ്പം തന്നെ “തന്‍റെ ആയിസ്സ് കുറച്ചിട്ടാണെങ്കിലും” എന്നതിനോട് ബന്ധിപ്പിച്ച് മറ്റൊരു കാര്യം ആവശ്യപ്പെടലാണ്. ഇങ്ങിനെ ഒരു കാര്യത്തോട് ദുആയെ ബന്ധിപ്പിക്കല്‍ കറാഹത്താണെന്ന് നവവീ ഇമാമിന്‍റെ ശറഹു മുസ്‌ലിമില്‍ നിന്നും മനസ്സിലാക്കാം. മരണത്തെ ആഗ്രഹിക്കല്‍ ശാഫിഈ മദ്ഹബനുസരിച്ച് താഴെ പറയും പ്രകാരമാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ദുന്‍യവിയ്യായ പ്രയാസങ്ങള്‍ കാരണത്താല്‍ മരണം ആഗ്രഹിക്കല്‍ കറാഹത്താകുന്നു. ഒരാളും തന്നെ തനിക്ക് സംഭവിച്ച ബുദ്ധിമുട്ട് കാരണത്താല്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനിയത് കൂടാതെ കഴിയില്ലെങ്കില്‍ “അല്ലാഹുവേ എനിക്ക് ജീവിതം ഗുണകരമാകുന്ന കാലത്തോളം എന്നെ നീ ജിവിപ്പിക്കണമേ മരണം ഗുണകരമാകുന്ന സന്ദര്‍ഭത്തില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ” എന്നയാള്‍ പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്ന ഹദീസാണ് ഇതിനു അടിസ്ഥാനം. എന്നാല്‍ ദീനിയ്യായ ബുദ്ധിമുട്ടു കാരണത്താലാണ് മരണത്തെ ആഗ്രഹിക്കുന്നതെങ്കില്‍ അതില്‍ കറാഹത്തില്ല എന്ന് മാത്രമല്ല അത്തരം സാഹചര്യത്തില്‍ മരണത്തെ ആഗ്രഹിക്കല്‍ സുന്നത്താണെന്ന് മുസ്വന്നിഫ് ഫത്’വ നല്‍കിയിരുന്നതായി അദ്റഈ ഇമാം പറഞ്ഞിട്ടിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ ഫിഖ്ഹീ ഗ്രന്ഥങ്ങളിലെല്ലാം ഇത് പറഞ്ഞിട്ടുമുണ്ട്. ചുരുക്കത്തില്‍ “തന്‍റെ ആയുസ്സ് കുറച്ചിട്ടാണെങ്കിലും.....” എന്ന പ്രാര്‍ത്ഥന കറാഹത്താണെന്നാണ് മനസ്സിലാക്കേണ്ടത്.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)