തടി കുറയ്ക്കുക എന്നാ ഉദ്ദേശത്തോടെ സുന്നത് നോമ്പ് അനുഷ്ടിക്കാമോ?



▶️അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇബാദത് ചെയ്യുമ്പോള്‍ ഇബാദതിനോടൊപ്പം മറ്റു വല്ല ഉദ്ദേശവും കൂടെ കരുതിയാല്‍ ആ ഇബാദത് സ്വഹീഹാവുകയില്ലയെന്ന് ഒരു വിഭാഗം പണ്ഡിതര്‍ക്കഭിപ്രായമുണ്ട്. എന്നാല്‍ അങ്ങനെ ദുന്‍യവിയ്യായ ലക്ഷ്യവും ഇബാദതിനോടൊപ്പമുണ്ടെങ്കിലും അത് ശരിയാകുമെന്നാണ് പ്രബലാഭിപ്രായം. അത് കൊണ്ട് തന്നെ നോമ്പിനോടൊപ്പം തടികുറക്കുകയെന്ന് കൂടെ കരുതിയാല്‍ നോമ്പ് ശരിയാവുന്നതാണ്. എന്നാല്‍ ദുന്‍യവിയ്യായ ലക്ഷ്യങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണ്ണമായ ഇഖ്‍ലാസോടെയാണ് ഇബാദതുകള്‍ നിര്‍വഹിക്കേണ്ടത്. അത്തരം ഇബാദതുകളാണ് പ്രതിഫലാര്‍ഹമായത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?