പെണ്ണിന് ജുമുഅ നിസ്കരിക്കാമോ..അവര്‍ ജുമുഅ നിസ്കരിച്ചാല്‍ ളുഹ്റിന് പകരമാകുമോ.. കിതാബിന്റെ ഇബാറത്ത് നല്കി വിശദീകരിച്ചാലും?



▶️സത്രീകള്‍ കുട്ടികള്‍ രോഗികള്‍ തുടങ്ങി ചില ആളുകള്‍ക്ക് അള്ളാഹു ജുമുഅ നിര്‍ബന്ധമാക്കിയിട്ടില്ല. നട്ടുച്ച സമയത്ത് വന്ന് ജുമുഅയില്‍ പങ്കെടുക്കാനുള്ള അവരുടെ ശാരീരികമായ ബലഹീനതയും മറ്റു ബുദ്ധിമുട്ടുകളും പരിഗണിച്ച് ശരീഅത് അവര്‍ക്ക് കാരുണ്യപൂര്‍വ്വം ചെയ്തു കൊടുത്ത ഒരു ആനുകൂല്യമാണത്.  ഈ ആനുകൂല്യം ഒഴിവാക്കി അവരിലൊരാള്‍ ജുമുഅ നിസ്കരിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ജുമുഅ ശരിയാകുന്ന പോലെ ഇവരുടേതും ശരിയാവും. وَمَنْ صَحَّتْ ظُهْرُهُ) مِمَّنْ لَا جُمُعَةَ عَلَيْهِ (صَحَّتْ جُمُعَتُهُ) إجْمَاعًا ളുഹ്റ് നിസ്കരിച്ചാല്‍ ശരിയാകുന്നവരുടെയൊക്കെ ജുമുഅയും ശരിയാവുമെന്നാണ് ഇമാം നവവി (റ) തന്റ മിന്‍ഹാജില്‍ പറഞ്ഞത്. ജുമുഅ നിര്‍ബന്ധമില്ലാത്തവരില്‍ നിന്ന് ളുഹ്റ് നിസ്കരിച്ചാല്‍ ശരിയാകുന്നവരുടെ ജുമുഅയും ശരിയാകുമെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് അതിനെ വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്നു ഹജര്‍ (റ) വും പറയുന്നു. وَتُجْزِئُهُ عَنْ الظُّهْرِ അവര്‍ക്ക് ളുഹ്റിന് പകരമായി ജുമുഅ മതിയാകുന്നതുമാണ്. ഇത് മഹല്ലിയിലും മറ്റു കിതാബുകളിലും കാണാം. 

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)