പട്ടിയുടെ പാല്‍ കുടിച്ചു വളര്‍ന്ന ആടിനെ മാംസമായി ഭക്ഷിക്കാമോ?



▶️അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പട്ടിയുടെ പാല്‍ കുടിച്ച ആട് നജസ് ഭക്ഷിക്കുന്ന മൃഗത്തിനു സമാനമാണ്. കാഷ്ടം പോലോത്ത നജസ് ഭക്ഷിച്ച മൃഗത്തെ അറുത്തതിനു ശേഷം അതിന്റെ മാംസത്തില്‍ വാസനയിലോ മറ്റോ പകര്‍ച്ച കണ്ടാല്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നത് പോലെ പട്ടിയുടെ പാല്‍ കുടിച്ച ആട് ആ പാലിനു പകരം തിന്നിരുന്നത് കാഷ്ടം പോലോത്ത നജസുകളായിരുന്നെങ്കില്‍ അതിനെ അറുത്താല്‍ അതിന്റെ മാംസത്തില്‍ രുചിയിലോ നിറത്തിലോ വാസനയിലോ പകര്‍ച്ച കാണുമായിരുന്നു എന്ന അവസ്ഥയിലാണെങ്കില്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. പാല്‍ കുടിച്ചതിനു ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പകര്‍ച്ചകളൊക്കെ നീങ്ങിയതിനു ശേഷമാണ് മൃഗത്തെ അറുത്തതെങ്കില്‍ അത് ഭക്ഷിക്കല്‍ കറാഹതുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?