സ്വപ്ന സ്ഖലനം എന്നത് പിശാചില്‍ നിന്നും ഉണ്ടാകുന്നതാണോ ? ഇത് ഇല്ലാതിരിക്കാന്‍ പ്രത്യേക ദിക്റ് ഉണ്ടോ?
▶️സവപ്ന സ്ഖലനമെന്നാല്‍ ഉറക്കത്തില്‍ മനിയ്യ് പുറപ്പെടുകയെന്നാണ്. അത് എല്ലാം പിശാചില്‍ നിന്നാണ് എന്നില്ല. സ്വപ്നത്തില്‍ എന്തെങ്കിലും കണ്ടു കൊണ്ടുണ്ടാവുന്ന സ്ഖലനങ്ങള്‍ ശൈത്വാനില്‍ നിന്നാണെന്നും ഒന്നും കാണാതെയോ രോഗം മൂലമോ ഉണ്ടാവുന്നത് പിശാചില്‍ നിന്നുള്ളതാണെന്ന് പറയാനൊക്കില്ലെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹറാമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വപ്നത്തില്‍ കാണല്‍ മൂലമുണ്ടാവുന്ന സ്ഖലനം ശിക്ഷയും ഒന്നും കാണാതെ ഉണ്ടാവുന്നത് അനുഗ്രഹവും ഹലാലായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വപ്നത്തില്‍ കാണല്‍ മൂലമുണ്ടാവുന്നത് കറാമതുമാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞതായി ഗ്രന്ഥങ്ങളില്‍ കാണാം. വ്യഭിചരിക്കുന്നത് സ്വപ്നത്തില്‍ കണ്ട് സ്ഖലിക്കുന്നത് മൂലം അവനുണ്ടാക്കുന്ന മാനസികപ്രയാസം പരിഗണിച്ച് അതൊരു ശിക്ഷയാണെന്നും നിശ്ചിത ഇടവേളകളില്‍ ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടേണ്ടതാണല്ലോ ശുക്ലം, അത് ഹലാലായ രീതിയില്‍ ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെട്ടത് കൊണ്ട് അതൊരു അനുഗ്രഹമാണെന്നും സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നത് സ്വപ്നത്തില്‍ കണ്ടു കൊണ്ടുണ്ടാവുന്നത് സ്വപ്നത്തില്‍ പോലും അള്ളാഹു അവനെ ആദരിച്ചു എന്നതിന് തെളിവാണല്ലോ എന്ന നിലയില്‍ കറാമതുമാണെന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഇതില്‍ പിശാചില്‍ നിന്നുണ്ടാവുന്നതാണല്ലോ മോശമായ സ്ഖലനം. അത് നിയന്ത്രിക്കാന്‍ പ്രത്യേക ദിക്റുകളൊന്നും പണ്ഡിതര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ നല്ല സ്വപ്നങ്ങള്‍ കാണാനുള്ള വഴികളായി ഉറങ്ങുന്ന സമയത്ത് നിര്‍ദ്ദേശിക്കപ്പെട്ട മര്യാദകള്‍ പാലിക്കാന്‍ പണ്ഡിതര്‍ നിര്‍ദ്ദേശിച്ചതായി കാണാം
Comments
Post a Comment