അല്ലാഹുവുമായി അടിമ ഏറ്റവും അടുത്ത് നില്‍ക്കുന്നത് സുജൂദിലാണല്ലോ. അത് കൊണ്ട് തന്നെ അതില്‍ ദുആ വര്‍ദ്ദിപ്പിക്കണമെന്നാണല്ലോ. ഈ ദുആകള്‍ മലയാളത്തില്‍ ആവാമോ?



▶️ സജൂദിലെ ദുആ അറബിയില്‍ തന്നെ ആവേണ്ടതാണ്. അറബി അല്ലാത്ത ഭാഷയില്‍ ദുആ ചെയ്താല്‍ നിസ്കാരം തന്നെ ബാതിലാവുന്നതാണ്. ഫര്‍ള് നിസ്കാരത്തിന്‍റെയും സുന്നത് നിസ്കാരത്തിന്‍റെയും വിധി ഇതു തന്നെയാണ്. നിസ്കാരത്തിലല്ലാതെയുള്ള തിലാവതിന്‍റെയോ ശുക്റിന്‍റെയോ ഒക്കെ സുജൂദിലും നിസ്കാരത്തിലെ സുജൂദിലെ എല്ലാ നിയമങ്ങളും പാലിച്ചിരിക്കണമെന്ന് തന്നെയാണ് നിയമം. അത്കൊണ്ട് തന്നെ, അറബിയില്‍ തന്നെ ദുആ ചെയ്യേണ്ടതാണ്. അതിനായി അറബിയില്‍ ദുആകള്‍ പഠിക്കുകയാണ് മാര്‍ഗ്ഗം. അതോടൊപ്പം, അല്ലാഹുമ്മ ഹസ്സില്‍ മുറാദീ യാ റബ്ബല്‍ ആലമീന്‍ (ലോക രക്ഷിതാവായ നാഥാ, എന്‍റെ ഉദ്ദേശ്യം നീ നിറവേറ്റണേ) എന്നോ മറ്റോ ആവര്‍ത്തിച്ച് ദുആ ചെയ്യുകയും ഓരോരോ ഉദ്ദേശ്യങ്ങള്‍ വാക്കുകള്‍ പറയാതെ മനസ്സില്‍ കരുതുകയും ചെയ്യാവുന്നതാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)