ഇസ്ലാമിക ഭരണമില്ലാത്ത നമ്മുടെ നാടുകളിലൊക്കെ, ഖാളിയെ ഖലീഫയുടെ സ്ഥാനത്ത് പരിഗണിച്ച് സകാത് നല്‍കിക്കൂടേ?


▶️ഖാളിയെ ഖലീഫയായി പരിഗണിക്കാന്‍ കര്‍മ്മശാസ്ത്രപരമായി ന്യായങ്ങളില്ല. അങ്ങനെ വന്നാല്‍ സകാത് നല്‍കാത്തവരില്‍നിന്ന് പിടിച്ചെടുക്കാനുള്ള അധികാരവും അയാള്‍ക്ക് ഉണ്ടാവണമല്ലോ. നമ്മുടെ നാട്ടില്‍ അത് സാധ്യമല്ലെന്ന് വ്യക്തമാണ്. അതേസമയം, സംഘടിതമായി സകാത് ശേഖരിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യമെങ്കില്‍, സകാത് നല്‍കുന്നവരൊക്കെ നാട്ടിലെ ഖാളിയെയോ വിശ്വസ്തരായ ഏതെങ്കിലും ഒരു വ്യക്തിയെയോ തൌകീല്‍ ആക്കാവുന്നതും ശേഷം അയാള്‍ അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാവുന്നതുമാണ്, അത് കര്‍മ്മശാസ്ത്ര നിയമത്തിന് അനുസൃതവുമാണ്. ഭരണമില്ലാത്തിടത്ത്, വ്യക്തികള്‍ നേരിട്ട് നല്‍കലാണ് ഏറ്റവും ശ്രേഷ്ഠമെന്ന് മാത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)