സിഗരറ്റ് അത് പോലോത്ത ലഹരി വസ്തുക്കൾ വിൽക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?
▶ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )
അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കി ല്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ.
. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്.
ഒരു വസ്തുവിന്റെ ഉപയോഗം നിഷിദ്ധമാണ് എങ്കില്‍ അത് കച്ചവടം ചെയ്യലും നിഷിദ്ധമാണ്. ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:
إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَيْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ
"അല്ലാഹു ആരുടെയെങ്കിലും മേല്‍ ഒരു വസ്തു ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അതുമുഖേന അവന് ലഭിക്കുന്ന വരുമാനവും നിഷിദ്ധമാണ്" [അല്‍ബാനി - സ്വഹീഹ്, സ്വഹീഹുല്‍ ജാമിഅ് : 5107]. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഹാഫിദ് ഇബ്നു ഹജര്‍ അല്‍ഹംബലി (റഹി) പറയുന്നു : "മേല്‍ പറഞ്ഞ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് ഉപയോഗിക്കല്‍ നിഷിദ്ധമായ വസ്തു വിറ്റ് ലഭിക്കുന്ന പണവും നിഷിദ്ധമാണ് എന്നുള്ളത്. നിഷിദ്ധമായ ഉപയോഗങ്ങളുള്ള സര്‍വ വസ്തുക്കള്‍ക്കും അത് ബാധകമാണ് എന്ന് മനസ്സിലാക്കാവുന്ന പ്രയോഗമാണ് ഹദീസില്‍ വന്നിട്ടുള്ളത്." [ജാമിഉല്‍ ഉലൂമി വല്‍ ഹികം : 415].
മുകളില്‍ നാം ഉദ്ദരിച്ച തെളിവുകളില്‍ നിന്നും സിഗരറ്റ് ഉപയോഗിക്കുന്നതും, വാങ്ങുന്നതും, വില്‍ക്കുന്നതും, സിഗരറ്റ് കമ്പനിക്ക് തന്റെ ബില്‍ഡിംഗ് വാടകക്ക് കൊടുക്കുന്നതും എല്ലാം നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം.
നേരിട്ടോ, സൂചനകള്‍ മുഖേനയോ, ശറഅ് പഠിപ്പിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ മുന്‍നിര്‍ത്തിയോ അതിന്‍റെ വിധി പറയുക എന്നുള്ളത് പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്.
Comments
Post a Comment