ഞാൻ മുന്നിലെ സ്വഫിൽ നിൽകുമ്പോൾ വുളു മുറിഞ്ഞു പിന്നിലേക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഇമാമോടൊപ്പം തുടരാമോ?



അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ വുളു മുറിഞ്ഞാല്‍ ഉടനെ നിസ്കാരം മുറിച്ച് വുളു എടുക്കുകയാണ് വേണ്ടത്. വുളൂ മുറിഞ്ഞിട്ടും നിസ്കാരം തുടരുന്നത് വലിയ തെറ്റാണ്. വുദു മുറിഞ്ഞ് രണ്ടാമത് വുദു എടുക്കാന്‍ മറ്റു നിസ്കരിക്കുന്നവരുടെ മുന്നിലൂടെ പോവുന്നത് തെറ്റല്ല. വുദു ഇല്ലാതെ നിസ്കരിക്കുന്നവന്‍ വന്‍കുറ്റം ചെയ്തവനാണ്. അവന്‍ കാഫിറാവുമെന്നാണ് ഇമാം അബൂ ഹനീഫ പറഞ്ഞത്. അങ്ങനെ നിസ്കാരത്തിനിടയില്‍ വുദൂ മുറിഞ്ഞ് വുദു ചെയ്യാന്‍ പോവുമ്പോള്‍  മൂക്ക് പൊത്തിപ്പിടിച്ച് മൂക്കില്‍ നിന്ന് രക്തം വരുന്നത് പോലെ അഭിനയിച്ച് പുറത്ത് പോവല്‍ സുന്നതാണെന്ന് ഇമാം റംലി നിഹായയില്‍ പറഞ്ഞത് കാണാം. ജനങ്ങള്‍ അവനെ കുറിച്ച് പറഞ്ഞ് പരദൂഷണം പറഞ്ഞ് അവര്‍ കുറ്റക്കാരാവാതിരിക്കാന്‍ വേണ്ടിയാണിത്. ജനങ്ങള്‍ പരദൂഷണം പറയാന്‍ സാധ്യതയുള്ള എല്ലാ അവസരത്തിലും ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കല്‍ സുന്നതാണ്. (നിഹായ 2/16) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?