സവര്‍ഗ്ഗം നരകം ഉള്ളത് വിചാരണകള്‍ക്കു ശേഷമല്ലേ, പിന്നെ എങ്ങനെ ഇപ്പോള്‍ തന്നെ ശിക്ഷ നടക്കുന്നത് നബി തങ്ങള്‍ കണ്ടത്?



▶️ജാബിര്‍ (റ) ഉദ്ധരിക്കുന്നു: നബി (സ) തങ്ങള്‍ ഒരിക്കല്‍ നീണ്ട റുകൂഉം ഇഅ്തിദാലും ചെയ്തു. ശേഷം നബി തങ്ങള്‍ പറഞ്ഞു എനിക്ക് സ്വര്‍ഗ്ഗവും നരകവും കാണിക്കപ്പെട്ടു. നരകത്തില്‍ പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടതിന് പേരില്‍ ശിക്ഷിക്കപ്പെടുന്ന സ്ത്രീയെ ഞാന്‍ കണ്ടു. ഹാജിമാരുടെ സ്വത്തുക്കള്‍ തന്റ വളഞ്ഞ വടി കൊണ്ട് മോഷ്ടിച്ചിരുന്ന ആളെ തന്റെ കുടല്‍ മാലകള്‍ വലിച്ച് നടക്കുന്നതായി ഞാന്‍ കണ്ടു. ഈ ഹദീസിനെ സംബന്ധിച്ച് പണ്ഡിതര്‍ പല അഭിപ്രായം പറഞ്ഞിട്ടുണ്ട്. നബി തങ്ങള്‍ സ്വന്തം കണ്ണ് കൊണ്ടാണിത് കണ്ടതെന്നും വഹ്‍യ് മുഖേന അറിയിച്ചതാണെന്നും. ഇമാം ഖുര്‍തുബി പറയുന്നു യഥാര്‍ത്ഥത്തില്‍ തന്നെ അവള്‍ നരകത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. ചില ആളുകള്‍ ഇപ്പോള്‍ തന്നെ നരകത്തില്‍ ശിക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ഹദീസ് എന്ന് ഇമാം നവവി (റ) വും ബദ്റുദ്ദീനുല്‍ ഐനി (റ) വും പറയുന്നു. ശുഹദാക്കളുടെ റൂഹ് പക്ഷികള്‍ക്കുള്ളിലായി സ്വര്‍ഗ്ഗത്തിലൂടെ പാറിക്കളിക്കുകയും സ്വര്‍ഗ്ഗീയ ഭക്ഷണം ഭുജിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് മറ്റൊരു ഹദീസില്‍ കാണാം. അപ്പോള്‍ സ്വര്‍ഗ്ഗവും നരകവും വിചാരണക്ക് ശേഷമാണ് എന്ന് പറഞ്ഞാല്‍ ശരീരത്തോടെയും ആത്മാവിനോടും കൂടെ നരകത്തിലും സ്വര്‍ഗ്ഗത്തിലും പ്രവേശിക്കുക വിചാരണക്ക് ശേഷമാണെന്നും അതിനു മുമ്പ് ആത്മാവ് സ്വന്തമായി നരകത്തിലോ സ്വര്‍ഗ്ഗത്തിലോ പ്രവേശിക്കുമെന്നും ഇത്തരം ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?