ആള്‍ക്കഹോള്‍ ഇല്ലാത്ത ബിയര്‍ ഇന്ന് വിപണിയില്‍ സുലഭമാണല്ലോ. ഇത് ഉപയോഗിക്കുന്നതിന്‍റെ വിധി എന്താണ്?


ആള്‍കഹോള്‍ എന്നത് മത്ത് ഉണ്ടാക്കുന്നതാണെന്നും അതില്‍ അല്‍പം പോലും ഉപയോഗിക്കാവുന്നതല്ലെന്നും മുമ്പ് നാം വിശദമാക്കിയത്. ആള്‍കഹോളും മത്ത് ഉണ്ടാക്കുന്ന മറ്റു വസ്തുക്കളെല്ലാം തന്നെ അല്‍പമായാലും കൂടുതലായാലും ഉപയോഗിക്കല്‍ ഹറാം തന്നെയാണെന്നാണ് വിധി. എന്നാല്‍, അത്തരം വസ്തുക്കളൊന്നും തന്നെ അല്‍പം പോലോത്ത ചേര്‍ക്കാത്ത പാനീയങ്ങള്‍ ഹറാം ആവില്ല. ആള്‍കഹോള്‍ തീരെ ഉപയോഗിക്കാത്ത ബിയറുകളും അനുവദനീയമാവുന്നതാണ്. സൌദിയിലും മറ്റു പല ഗള്‍ഫ് നാടുകളിലും ഇത്തരം ബിയറുകള്‍ ലഭ്യമാണ്. അവ ആള്‍കഹോള്‍ ഇല്ലാത്തവയാണെന്ന് ഉറപ്പ് വരുത്തിയാല്‍ കുടിക്കാവുന്നതാണെന്ന് സൌദി മുഫ്തിമാര്‍ അടക്കമുള്ള ഗള്‍ഫ് പണ്ഡിതര്‍ ഫതവ നല്‍കിയതായും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?