വുളുവോട് കൂടി കിടന്നുറങ്ങൽ വലിയ പുണ്ണ്യമാണല്ലോ, അപ്പോൾ ഭാര്യയുടെ കൂടെ ഉറങ്ങുമ്പോൾ എങ്ങനെ ആ സുന്നത് നേടാൻ സാധിക്കും



▶നബി (സ്വ) അരുൾ ചെയ്തു.:’ആരെങ്കിലും ഉറങ്ങാൻ വേണ്ടി ബെഡ്ഡിലേക്ക് പോകുകയാണെങ്കിൽ അവൻ വുളൂഅ് എടുക്കട്ടേ, എന്നിട്ട് അവൻ വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കട്ടേ (ബുഖാരി, മുസ്ലിം).  ഇനി ഒരാൾക്ക് നേരത്തേ വുളൂഅ് ഉണ്ടെങ്കിൽ ആ വുളൂഅ് മതി. കാരണം ഉറങ്ങുന്ന സമയത്ത് ശുദ്ധി ഉണ്ടാകലും നല്ല സ്വപ്നം കാണലും സ്വപ്നത്തിലും ഉറക്കിലും പിശാചിന്റെ ശല്യം ഒഴിയലുമാണ് ഉറങ്ങാൻ കിടക്കുമ്പോൾ വുളൂഅ് സുന്നത്തുള്ളതിന്റെ ഉദ്ദേശ്യം (ശറഹുൽ മുഹദ്ദബ്). ചുരുക്കത്തിൽ ശുദ്ധിയായ അവസ്ഥയിൽ ഉറങ്ങലാണ് ഉദ്ദേശ്യമെന്ന് പറയുമ്പോൾ ഉറങ്ങുന്നതിന് മുമ്പ് ഭാര്യയെ തൊട്ടതിന്റെ പേരിലോ അല്ലാതെയോ വുളൂഅ് മുറിഞ്ഞാൽ (മറ്റെല്ലാ കാര്യങ്ങളും അവസാനിപ്പിച്ച് ശരിക്കും ഉറങ്ങാൻ തന്നെ തീരുമാനിച്ചാൽ) വിണ്ടും വുളൂഅ് ചെയ്യൽ സുന്നത്താണെന്ന് വ്യക്തമായി. അതു പോലെ ഭാര്യയുമായി ലൈംഗിക ബന്ധം നടന്ന് കുളിക്കാതെ ഉറങ്ങുകയായമെങ്കിലും വുളൂഅ് എടുക്കൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ).

Comments

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?