സത്രീകൾ സുറുമ, സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി..? സുറുമ ഇട്ടാൽ വുളുവിന്റെ വെള്ളത്തെ തടയപ്പെടുമെന്ന് കേട്ടിട്ടുണ്ട് ശെരിയാണോ..?
പിന്നെ ഏത് സുറുമയിടുകയാണെങ്കിലും കോസ്മെറ്റിക്സുുകളുപയോഗിക്കുകയാണെങ്കിലും വൂളൂഅ് എടുക്കുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം മുഖത്തിന്റെ ചര്‍മ്മത്തില്‍ ചേരുന്നതിനെ തടയുന്ന തരത്തിലുള്ള (കെമിക്കലായാലും അല്ലെങ്കിലും) തടി കഴുകപ്പെടുന്ന ഭാഗത്ത് അവശേഷിക്കുന്നുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അത് നിക്കല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ആ വസ്തുവിന്റെ തടി അവശേഷിക്കുന്നില്ല, പകരം നിറം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കില്‍ കുഴപ്പവുമില്ല (തുഹ്ഫ).
അതു പോലെ കമ്പോളത്തില്‍ ലഭ്യമാകുന്ന സുറുമയും മറ്റു വസ്തുക്കളും പ്രകൃതിപരവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വശരീരത്തിന് ഹാനികരമാകുന്നതൊന്നും ചെയ്യാന്‍ ആര്‍ക്കും അനുവാദമില്ല (സൂറത്തുൽ ബകറ)
Comments
Post a Comment