സത്രീകൾ സുറുമ, സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി..? സുറുമ ഇട്ടാൽ വുളുവിന്റെ വെള്ളത്തെ തടയപ്പെടുമെന്ന് കേട്ടിട്ടുണ്ട് ശെരിയാണോ..?
പെണ്‍കുട്ടികള്‍ക്ക് സുറുമയിടുന്നതിനോ സുഗന്ധം പൂശുന്നതിനോ ഭംഗിയുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ലെന്ന് മാത്രമല്ല സുന്നത്തുമാണ്. എന്നാല്‍ അത് തന്റെ ഭര്‍ത്താവിന്റേയും മഹ്റമുകളായ പുരുഷന്മാരുടേയും മറ്റു സ്ത്രീകളുടേയും മുന്നില്‍ മാത്രമേ പാടുള്ളൂ വെന്ന് മാത്രം. വീടിനകത്താണെങ്കിലും പുറത്താണെങ്കിലും പൊതുയിടങ്ങളിലാണെങ്കിലും അന്യ പുരുഷന്മാര്‍ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിലും അവരുടെ ഭംഗി ഒരു നിലക്കും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അത് ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണ്. ഇക്കാര്യം അല്ലാഹു തആലാ സൂറത്തുന്നൂറില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പിന്നെ ഏത് സുറുമയിടുകയാണെങ്കിലും കോസ്മെറ്റിക്സുുകളുപയോഗിക്കുകയാണെങ്കിലും വൂളൂഅ് എടുക്കുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം മുഖത്തിന്റെ ചര്‍മ്മത്തില്‍ ചേരുന്നതിനെ തടയുന്ന തരത്തിലുള്ള (കെമിക്കലായാലും അല്ലെങ്കിലും) തടി കഴുകപ്പെടുന്ന ഭാഗത്ത് അവശേഷിക്കുന്നുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അത് നിക്കല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ആ വസ്തുവിന്റെ തടി അവശേഷിക്കുന്നില്ല, പകരം നിറം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കില്‍ കുഴപ്പവുമില്ല (തുഹ്ഫ). അതു...